Big boss

ഒരാളുടെ സെക്ഷ്വല്‍ ഐഡന്റിറ്റി എങ്ങനെയാണ് തമാശയാകുന്നത്? ശ്രദ്ധേയമായി ദീപ നിശാന്തിന്റെ കുറിപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു റിയാസ് സലീം. വൈല്‍ഡ് കാര്‍ഡിലൂടെ ബിഗ് ബോസ് ഹൗസിലെത്തിയ റിയാസ് ടോപ് ത്രീ വരെ എത്തിയിരുന്നു. ആരാധകരില്‍ പലര്‍ക്കും റിയാസ് തന്നെ വിജയിയാകുമെന്നായിരുന്നു പ്രതിക്ഷ. എന്നാല്‍, ഈ പ്രതീക്ഷകള്‍ അവസാനിപ്പിച്ച് ഒടുവില്‍ ദില്‍ഷ വിജയകിരീടം ചൂടുകയായിരുന്നു. ബിഗ് ബോസ് ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളെന്നാണ് റിയാസിനെക്കുറിച്ചുള്ള അഭിപ്രായം. തന്റെ ഉറച്ച നിലപാടുകള്‍ തന്നെയാണ് താരത്തെ പലപ്പോഴും വ്യത്യസ്തനാക്കിയത്.

കഴിഞ്ഞ ദിവസം കോമഡി സ്റ്റാര്‍സില്‍ റിയാസും ദില്‍ഷയുംഅതിഥിയായി എത്തിയിരുന്നു. ഷോയ്ക്കിടെ റിയാസും അവതാരകയായ മീരയും തമ്മില്‍ നടന്ന ചര്‍ച്ചയാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. റിയാസിനോട് സെക്ഷ്വാലിറ്റിയെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെയായിരുന്നു മീര ചോദിച്ചത്. ഇതിനൊക്കെ റിയാസ് കണക്കിനുള്ള മറുപടിയും നല്‍കി.

ഷോയില്‍ എത്തിയ റിയാസിനോട് അവതാരക മീര ചോദിച്ച ചോദ്യങ്ങളും അതിന് റിയാസ് നല്‍കിയ മറുപടിയും ചര്‍ച്ചയായിരുന്നു. റിയാസ് ആണാണോ പെണ്ണാണോ എന്നാണ് എല്ലാ ഫോട്ടോകള്‍ക്കും അടിയില്‍ വരുന്ന കമന്റുകള്‍. റിയാസിന്റെ ഓറിയന്റേഷനില്‍ ചെറിയ വ്യത്യാസം ഉള്ള കാര്യവും സ്പെഷ്യല്‍ ആണെന്നുള്ള കാര്യവും ആദ്യമേ പറഞ്ഞു കഴിഞ്ഞതാണ്.. എന്നായിരുന്നു അവതാരകയുടെ ചോദ്യം.

എന്റെ ഓറിയന്റേഷന്‍ സ്പെഷ്യല്‍ ആണെന്ന് ഞാന്‍ ബിഗ് ബോസ് ഷോയില്‍ പറഞ്ഞിട്ടില്ല. ഞാന്‍ സ്പെഷ്യല്‍ ആണെന്നാണ് പറഞ്ഞത്. എന്റെ ജെന്‍ഡര്‍ ഐഡിറ്റി ഞാന്‍ വെളിപ്പെടുത്തിയതാണ്. അത് മീര കേട്ടിട്ടില്ല എങ്കില്‍ അത് എന്റെ കുഴപ്പം അല്ല. പറയുന്ന കാര്യം മനസ്സിലാക്കാനുള്ള വിവരം എല്ലാവര്‍ക്കും ഇല്ലാത്തതും എന്റെ പ്രശ്നമല്ല. എന്റെ സ്വാകാര്യ ജീവിതം അത് എന്റേത് മാത്രമാണ്. ഇത്തരം ഒരു ഷോയില്‍ പോലും എന്നോട് ഈ ചോദ്യം ചോദിക്കരുതായിരുന്നു എന്നാണ് റിയാസ് നല്‍കിയ മറുപടി. അതേസമയം, റിയാസ് നേരിട്ട ചൂഷണങ്ങള്‍ കൂടുതല്‍ സ്ത്രീകളില്‍ നിന്നാണോ പുരുഷന്മാരില്‍ നിന്നാണോ എന്ന ചോദ്യത്തിന് ചൂഷണം എന്ന പദം ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല എന്നും ബുള്ളീയിംഗ് ആണ് ഉദ്ദേശിച്ചത് എന്നും അത് തീര്‍ച്ചയായും കൂടുതല്‍ ഉണ്ടായത് പുരുഷന്മാരില്‍ നിന്നാണെന്നും റിയാസ് വ്യക്തമാക്കി. ഒപ്പം താന്‍ പറയാത്ത കാര്യങ്ങള്‍ എടുത്ത് പറയരുത് എന്നും റിയാസ് മീരയോട് പറഞ്ഞിരുന്നു.

ഇപ്പോഴിതാ റിയാസും മീരയും തമ്മില്‍ നടന്ന തര്‍ക്കത്തെക്കുറിച്ചുള്ള ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ശദ്ധ നേടുന്നത്. മലയാളികളുടെ പൊതുബോധത്തിന്റെ പ്രതിനിധിയായി ചാനല്‍ അവതാരക നില്‍ക്കുമ്പോള്‍ അതിനെതിരെ കലഹിക്കുന്ന ഈ ചെറുപ്പക്കാരന്‍ വലിയ സന്തോഷം നല്‍കുന്നുണ്ടെന്നും അയാളുടെ ഉത്തരങ്ങളില്‍ വ്യക്തതയുണ്ട് എന്നുമാണ് ദീപ നിശാന്ത് പറയുന്നത്.

കോമഡി ഷോ ‘ എന്ന് പേരുമിട്ട് നടത്തുന്ന ഇത്തരം ഷോകളില്‍ ഭൂരിഭാഗവും നടക്കാറുള്ളത് ബോഡി ഷെയിമിങ്ങും റേപ്പ് ജോക്സും, വംശീയതയും ,വ്യക്തിപരമായ അധിക്ഷേപങ്ങളുമാണെന്നും പ്രൈം ടൈമില്‍ നടത്തുന്ന ഇത്തരം പരിപാടികള്‍ നമ്മുടെ കുട്ടികളെ, പ്രായമായവരെ എല്ലാം സ്വാധീനിക്കുന്നുണ്ടെന്നും ഒരാളുടെ സെക്ഷ്വല്‍ ഐഡന്റിറ്റി എങ്ങനെയാണ് മറ്റൊരാള്‍ക്ക് തമാശയാകുന്നത്? എന്നുമാണ് ദീപ നിശാന്തിന്റെ ചോദ്യം. മലയാളി പൊതുബോധത്തിന്റെ പ്രതിനിധിയായി ചാനല്‍ അവതാരക നില്‍ക്കുമ്പോള്‍ അതിനെതിരെ കലഹിക്കുന്ന ഈ ചെറുപ്പക്കാരന്‍ വലിയ സന്തോഷം നല്‍കുന്നുണ്ടെന്നും അയാളുടെ ഉത്തരങ്ങളില്‍ വ്യക്തതയുണ്ട്. മുറിച്ചുമാറ്റാതെ അത് സംപ്രേഷണം ചെയ്തത് നന്നായി എന്നുമാണ് ദീപ നിശാന്ത് തന്റെ പോസ്റ്റിലൂടെ പറഞ്ഞത്.

Recent Posts

പിറന്നാൾ സ്‌നേഹം, ഇന്നും എന്നേക്കും! അഭിഷേകിന് ജന്മദിനാശംസകൾ നേർന്ന് ഐശ്വര്യ!!

ബോളിവുഡിലെ സൂപ്പർ താരങ്ങളിലൊരാളാണ് അഭിഷേക് ബച്ചൻ. 47-ാം പിറന്നാൾ ആഘോഷിക്കുന്ന ഭിഷേക് ബച്ചന് ആശംസകൾ നേരുകയാണ് സഹപ്രവർത്തകരും ആരാധകരും. അഭിഷേക്…

60 mins ago

ആ സന്ദർഭങ്ങളിൽ അവൻ നന്നായി പേടിച്ചു വിറച്ചിരുന്നു..മാളവിക മോഹൻ തുറന്ന്  പറയുന്നു..

നീണ്ട ഇടവേളയ്ക്ക് ശേഷം  ക്രിസ്റ്റി എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് മാളവിക മോഹൻ.എന്നാൽ ചിത്രത്തിൽ നായകൻ ആയിട്ട് എത്തുന്നത് മാത്യു തോമസ്…

1 hour ago

മൂന്നു നടിമാരുമായി മരുഭൂമിയിൽ അതിസാഹസികമായി വാഹനമോടിച്ച് മമ്മൂട്ടി!!

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ക്രിസ്റ്റഫർ. ചിത്രം ഫെബ്രുവരി ഒമ്പതിന് തിയറ്ററുകളിലെത്തും. ഇതിന് മുന്നോടിയായി…

2 hours ago