ഭർത്താവിനെക്കാൾ പ്രതിഭലം ആവശ്യപ്പെട്ടു, ഒടുവിൽ ദീപികയ്ക്ക് സംഭവിച്ചത്!

ബോളിവുഡിലെ മികച്ച താരജോഡികളിൽ ഒരു ജോഡിയാണ്‌ രൺവീർ സിങ്ങും ദീപിക പദുകോണും. നീണ്ട നാളത്തെ പ്രണയത്തിന് ശേഷം 2018 ൽ ആയിരുന്നു ഇരുവരും വിവാഹിതർ ആയത്. ഇവരുടെ വിവാഹം ആരാധകരും ആഘോഷം ആക്കിയിരുന്നു. വിവാഹ…

deepika latest news

ബോളിവുഡിലെ മികച്ച താരജോഡികളിൽ ഒരു ജോഡിയാണ്‌ രൺവീർ സിങ്ങും ദീപിക പദുകോണും. നീണ്ട നാളത്തെ പ്രണയത്തിന് ശേഷം 2018 ൽ ആയിരുന്നു ഇരുവരും വിവാഹിതർ ആയത്. ഇവരുടെ വിവാഹം ആരാധകരും ആഘോഷം ആക്കിയിരുന്നു. വിവാഹ ശേഷവും ഇരുവരും സിനിമയിൽ സജീവമാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുമുണ്ട്. പലപ്പോഴും രൺവീറിന് തന്നോടുള്ള ശ്രദ്ധയും കെയറിങ്ങും എത്രത്തോളം ഉണ്ടെന്ന് ദീപിക പറഞ്ഞിട്ടുണ്ട്. അത് പോലെ തന്നെ ബോളിവുഡിലെ ലിംഗവിവേചനത്തെ കുറിച്ചും ദീപിക പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. പ്രതിഫലത്തിന്റെ കാര്യത്തിൽ പോലും ഈ വിവേചനം കാണിക്കുന്നതിന് എതിരെ താരം പലപ്പോഴും ശബ്‌ദം ഉയർത്തിയിട്ടുണ്ട്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന നായികമാരിൽ ഒരാൾ ആണ് ദീപിക പദുക്കോൺ. തന്റെ പ്രതിഫലത്തിന്റെ കാര്യത്തിൽ ശബ്‌ദം ഉയർത്തിയതിനാൽ ഒരു ചിത്രത്തിൽ നിന്ന് പുറത്തായിരിക്കുകയാണ് ദീപിക ഇപ്പോൾ.

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ബൈജു ബവ്‌രയില്‍ നിന്നാണ്  ദീപികയെ ഇപ്പോൾ നിർമ്മാതാക്കൾ പുറത്താക്കിയിരിക്കുന്നത്. നടനും ദീപികയുടെ ഭർത്താവും ആയ രൺവീറും ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. രൺബീറിന് നൽകുന്ന അതെ പ്രതിഫലം തന്നെ തനിക്കും നൽകണം എന്നാണു ദീപിക നിർമ്മാതാക്കളോട് ആവശ്യപ്പെട്ടത്. എന്നാൽ ദീപികയുടെ ആവിശ്യം നിർമ്മാതാക്കൾ നിരസിക്കുകയായിരുന്നു. സഹതാരം രണ്‍വീര്‍ സിംഗിന് കൊടുക്കുന്ന അത്രയും പ്രതിഫലം തന്നെ തനിക്കും വേണമെന്ന് ദീപിക ആവശ്യപ്പെടുകയും എന്നാൽ ദീപികയുടെ ആവശ്യത്തെ നിർമ്മാതാക്കൾ എതിർക്കുകയും ചെയ്തതോടെയാണ് താരത്തിന്റെ ചിത്രത്തിൽ നിന്ന് പുറത്താക്കിയത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

സഞ്ജയ് ലീല ബന്‍സാലിയ്ക്കൊപ്പം ദീപിക മുൻപും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പത്മാവതി, ബാജി റാവു മസ്താനി, രാം ലീല തുടങ്ങിയവ എല്ലാം ബോളിവുഡിൽ വലിയ വിജയം നേടിയ ചിത്രങ്ങൾ ആയിരുന്നു. സഞ്ജയ് ലീല ബൻസാലിയുടെ ചിത്രം രാം ലീലയുടെ ലൊക്കേഷനിൽ വെച്ചാണ് രണ്‍വീറും ദീപികയും പ്രണയത്തിലാകുന്നത്. നായികമാർക്കും നായകന്മാരെക്കാൾ പ്രതിഫലം ഇപ്പോഴും കുറച്ച് മാത്രമേ ഉള്ളുവെന്ന് ദീപികയെ കൂടാതെ പല നായിക നടിമാരും തുറന്നു പറഞ്ഞ കാര്യം ആണ്.