എനിക്ക് വേണമെങ്കിൽ അപ്പോൾ മൗനം പാലിക്കാമായിരുന്നു

ബോളിവുഡിൽ നിരവധി ആരാധകർ ഉള്ള താരമാണ് ദീപിക പദുകോൺ. സിനിമ പാരമ്പര്യം ഒന്നുമില്ലാതെ തന്നെ ബോളിവുഡിലേക്ക് വന്നു തന്റേതായ സ്ഥാനം നേടിയ താരം. ഇന്ന് ബോളിവുഡിന്റെ പ്രധാന താരങ്ങളിൽ ഒരാൾ എന്ന് നിസംശയം പറയാൻ കഴിയാവുന്ന താരം. സിനിമയ്ക് വേണ്ടി എന്ത് കഠിനമായ വെല്ലുവിളികളും സഹിക്കാൻ ദീപിക തയാർ ആണ്. അത് കൊണ്ട് തന്നെ ബോളിവുഡും കടന്നു താരം ഹോളിവുഡിലും ഇതിനോടകം ചുവടു വെച്ചിരിക്കുകയാണ്. ഹോളിവുഡിൽ സ്ഥാനം നേടിയ ചുരുക്കം ചില നടികളിൽ ഒരാൾ ആണ് ദീപിക പദുക്കോൺ. തനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ഒരു മടിയും കൂടാതെ വിളിച്ച് പറയാനുള്ള ധൈര്യം ദീപികയ്ക്ക് ഉണ്ട്.

പലപ്പോഴും ഇത്തരത്തിൽ ദീപിക പ്രതികരിക്കുന്ന വാർത്തകളിൽ ഇടം നേടുകയും ചെയ്യാറുണ്ട്. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ തന്റെ പതിനാലാം വയസ്സിൽ താൻ നേരിട്ട മോശം അനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ്. ഈ വാക്കുകൾ വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ദീപികയുടെ വാക്കുകൾഇങ്ങനെ , എന്റെ മാതാപിതാക്കൾക്ക് എന്റെ കാര്യത്തിൽ ഒരു പേടിയും ഇല്ല. എന്നെ എങ്ങനെ സംരക്ഷിക്കണം എന്ന് എനിക്ക് അറിയാമെന്ന കാര്യത്തിൽ അവർക്ക് നല്ല വിശ്വാസം ഉണ്ട്. ഞാൻ എന്റെ പതിനാലാം വയസ്സിൽ അത് തെളിയിക്കുകയും ചെയ്തത് ആണ്.

ഒരിക്കൽ ഒരു വൈകുന്നേരം സമയം ഞാനും അച്ഛനും അമ്മയും സഹോദരിയും കൂടി തെരുവിൽ കൂടി നടക്കുകയായിരുന്നു. ഒരു റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടാണ് ഞങ്ങൾ നടന്നത്. അമ്മയും സഹോദരിയും മുന്നിലും ഞാനും അച്ഛനും പിന്നിലുമായാണ് നടന്നത്. പെട്ടന്ന് ഒരാൾ എന്നെ മറികടന്ന് പോയി. എന്നാൽ പോകും വഴി അയാൾ എന്റെ ശരീരത്തിൽ മോശമായി സ്പർശിച്ചിട്ടാണ് പോയത്. എനിക്ക് വേണമെകിൽ മിണ്ടാതിരിക്കാമായിരുന്നു. എന്നാൽ ഞാൻ അയാളുടെ പിന്നാലെ ചെന്ന് ആ തെരുവിൽ വെച്ച് അയാളുടെ മുഖത്ത് അടിച്ചു. അന്ന് എന്റെ മാതാപിതാക്കൾക്ക് മനസ്സിലായി എന്നെ സൂക്ഷിക്കാൻ എനിക്ക് അറിയാം എന്ന്.

Devika Rahul