രണ്ട് കുട്ടികളുടെ അമ്മയായിട്ടും അവഗണനകളെ സധൈര്യം നേരിട്ട് കിടിലൻ മോഡലായി തിളങ്ങി പെരുമ്പാവൂരിന്റെ സ്വന്തം സ്‌മൃതി

smirthi.new
smirthi.new
Follow Us :

സാമൂഹിക മാധ്യമങ്ങളിൽ നിലവിൽ  ഇപ്പോൾ നിറഞ്ഞു നിൽക്കുന്ന ഒന്നാണ് വേറിട്ട ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ. അത് കൊണ്ട് തന്നെ ഈ ചിത്രങ്ങൾ നമ്മളിലേക്ക് ഒരു പുതിയ ആശയമാണ് നൽകുന്നത്. അതെ പോലെ തന്നെ നമ്മുടെ സമൂഹത്തിൽ നിലനിക്കുന്ന സമകാലിക വിഷയങ്ങൾ വളരെ ഏറെ  ചർച്ച ചെയ്യുകയും കളിയാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വ്യത്യസ്ത ഫോട്ടോഷൂട്ടുകൾ.

final out light room-21

കാലഘട്ടങ്ങൾ കഴിയുംതോറും ഫോട്ടോ ഷൂട്ടുകളെ  കുറിച്ചുള്ള ആശയങ്ങൾക്ക് വലിയ രീതിയിൽ മാറ്റം സംഭവിക്കുന്നു.അത് കൊണ്ട് തന്നെ മോഡലിംഗ് രംഗത്ത് മലയാളികൾ  മികച്ച രീതിയിൽ നിറഞ്ഞു നിൽക്കുന്ന കാലമാണ് ഇത്. ഒരു പ്രത്യേകത എന്തെന്നാൽ  നിറത്തിനും രൂപത്തിനും ഒന്നുമല്ല മികവ് പുലർത്തിയാൽ ആർക്കും തിളങ്ങാൻ കഴിയുന്ന മേഖല ആയി മാറിക്കഴിഞ്ഞു ഫോട്ടോഗ്രാഫി. അങ്ങനെ  പെരുമ്പാവൂരിൽ നിന്നും മോഡലിംഗ് രംഗത്തേക്ക് എത്തിയ വ്യക്തിയാണ് സ്‌മൃതി.

smirthi3.new
smirthi3.new

 

വളരെ വലിയ ഒരു പ്രത്യേകത എന്തെന്നാൽ പ്രണയത്തിനും വിവാഹത്തിനും രണ്ട് കുട്ടികൾ ആയതിന് ശേഷം ആണ് സ്‌മൃതി മോഡലിംഗിൽ എത്തുന്നത്. ഈ കഴിഞ്ഞ ആറുമാസമായി മോഡലിംഗ് രംഗത്തു വളരെ  സജീവമാണ് സ്‌മൃതി. അതെ പോലെ  ബ്ലാക്ക് ഡാലിയ എന്നാണു താരം അറിയപ്പെടുന്നത്. പേരിൽ വ്യത്യസ്തത നോക്കുന്ന സ്‌മൃതി തന്റെ ഓരോ ഫോട്ടോഷൂട്ടിങ്ങിലും അത് കൊണ്ട് വരാൻ ഉള്ള ശ്രമം നടത്തുന്നുണ്ട്.

smirthi2
smirthi2

ഏറ്റവും മികച്ചൊരു  ഡിസൈനർ ആയിരുന്നു സ്‌മൃതി. ഡിസൈനർ ആയി തന്നെ തിളങ്ങി നിൽക്കുമ്പോഴും ഫാഷൻ  ഒരു മോഡൽ ആകുക എന്നുള്ളത് തന്നെ ആയിരുന്നു. ഫാഷൻ ഫോട്ടോഗ്രാഫറായ ഭർത്താവാണ് സ്‌മൃതിയിലെ മോഡലിനെ മികച്ച രീതിയിൽ പുറത്തു കൊണ്ട് വന്നത്.

smirthi.7
smirthi.7

ബോൾഡ് ഫോട്ടോഷൂട്ടുകളുടെ കാലത്തിൽ താരത്തിന് പൂർണ്ണ പിന്തുണയുമായി നിൽക്കുന്നത് ഫോട്ടോഗ്രാഫറും ഭർത്താവും കൂടിയായ ബേസിൽ എൽദോസാണ്. ഡിസൈനർ ആയിരുന്ന തനിക്ക് എന്നും പാഷൻ ആയി ഉള്ളത് മോഡലിംഗ് ആയിരുന്നു.

smrithi6
smrithi6

പക്ഷെ എന്നാൽ വിവാഹവും രണ്ടു കുട്ടികളുടെ അമ്മകൂടി ആയതോടെ പ്രസവവും അതിന് ശേഷം ഉള്ള തടി കൂടലുമെല്ലാം ഒരു വിലങ്ങു തടിയായി നിന്നപ്പോൾ പ്രചോദനം ആയത് തന്റെ ഒരു മോഡൽ സുഹൃത്ത് ആണെന്ന് സ്മൃതി പറയുന്നു. നിറമോ വണ്ണമോ ഒന്നുമല്ല ഒരു മോഡൽ ആകാൻ വേണ്ടത്. കോൺഫിഡൻസ് വേണം.. പാഷൻ വേണം ആഗ്രഹം വേണം.

smirthi4
smirthi4

പിന്നെ കട്ടക്ക് സപ്പോർട്ട് ചെയ്യാൻ ഉള്ളയാളും. ഇതൊക്കെ ആയതോടെ സ്മൃതി എന്ന നാട്ടിൻപുറത്തുകാരി മോഡലിംഗ് എന്ന തന്റെ സ്വപ്ന മേഖലയിലേക്ക് എത്തുന്നത്. വിജയം എന്നത് പരിശ്രമിച്ചാൽ കിട്ടുന്നത് ആയതുകൊണ്ട് തന്നെ അത് നേടിയെടുക്കാൻ സ്മൃതിക്ക് കഴിഞ്ഞു എന്നുള്ളത് തന്നെയാണ് താരത്തിന്റെ വളർച്ച. ആദ്യം സാധാരണ ഫോട്ടോഷൂട്ടുകൾ മാത്രം ചെയ്തിരുന്ന സ്‌മൃതി ബോൾഡ് ആകാൻ തുടങ്ങിയതോടെ ആരാധകർ കൂടി.

smirthi6
smirthi6

വളരെ മനോഹരമായ ഫോട്ടോസ് ചെയ്യണമെന്ന മോഹം കൂടുന്നതും അവിടെ നിന്നും തന്നെയാണ്. നിനക്ക് ഈ വണ്ണം വെച്ചുകൊണ്ട് മോഡലിംഗ് രംഗത്തേക്ക് വരാൻ നാണം ഇല്ലേ..? എന്ന് ചോദിച്ചർക്ക് മുന്നിൽ തന്റെ ഓരോ  തകർപ്പൻ  ചിത്രങ്ങളോട്  കൂടി മറുപടി നൽകുകയാണ് സ്‌മൃതി.  അതെ പോലെ തന്നെ മോഡേൺ ലുക്കിലും തനി നാടൻ വേഷങ്ങളിലും ഒരുപോലെ തിളങ്ങാൻ കഴിയുന്നത് തന്നെ ആണ് സ്‌മൃതി എന്ന മോഡലിന്റെ പ്ലസ് പോയിന്റും.