Film News

വിവാഹ ദിനം മകനെ മാറ്റിനിർത്തിയെന്ന് പറയുന്നവരോട്…; മറുപടിയുമായി നടൻ ദേവ പ്രസാദ്

അനിയത്തി പ്രാവ് എന്ന സീരിയലിലൂടെ ശ്രദ്ധേയനായ നടനാണ് ദേവ പ്രസാദ്. അടുത്തിടെയാണ് ദേവ പ്രസാദ് നർത്തകിയായ ധന്യയെ തന്റെ ജീവിത സഖി ആക്കിയിരുന്നു. കല്യാണത്തിന്റെ ചിത്രങ്ങൾ ദേവ പ്രസാദ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ന്യയുടെ രണ്ടാം വിവാഹമാണെന്നും, ധന്യയ്ക്ക് ഒരു മകനുണ്ടെന്നും ദേവ പ്രസാദ് നേരത്തെ പറഞ്ഞിട്ടുള്ളതാണ്. വളരെക്കാലമായി അടുത്ത സുഹൃത്തുക്കളായ ഇരുവരും ഒരുഘട്ടത്തിൽ ഒന്നിച്ച് ജീവിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇരുവരും മനസ് തുറന്നു. ഇരുവരും വളരെ കാലം മുമ്പ് പരസ്പരം അറിയാമായിരുന്ന ഒരേ നാട്ടുകാർ ആയിരുന്നുവെന്നും പിന്നീട് സോഷ്യൽ മീഡിയ വഴിയാണ് പരസ്പരം പരിചയം പുതുക്കിയതെന്നും ദേവ പ്രസാദ് പറഞ്ഞു.

“ഒരുഘട്ടത്തിൽ ഞങ്ങൾ കണക്ടായി. പിന്നീട് ജീവിത പ്രയാസങ്ങൾ തമ്മിൽ പങ്കുവച്ചു. അത് സൗഹൃദവും പ്രണയവുമായി. എന്നാൽ വിവാഹം കഴിക്കാമെന്ന തീരുമാനത്തെ കുറിച്ച് വീട്ടിൽ അറിയിച്ചപ്പോൾ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ധന്യയുടെ രണ്ടാം വിവാഹമായിരുന്നു, മകനും ഉണ്ട്. സ്വാഭാവികമായും ഇതറിഞ്ഞാൽ സാധാരണ നാട്ടിൻപുറത്തുകാരായ വീട്ടുകാർ സമ്മതിക്കില്ല. എന്നാൽ, വീട്ടിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായില്ല. അമ്മയ്ക്ക് കണ്ടിഷ്ടപ്പെട്ടാൽ വിവാഹം ചെയ്യാമെന്നാണ് ഞാൻ പറഞ്ഞത്. നമ്മുടെ വീട്ടിലേക്ക് പറ്റിയ കുട്ടിയാണെന്ന് മനസിലാക്കിയിരുന്നു. അമ്മ്ക്ക് ധന്യയെ ഇഷ്ടപ്പെട്ടു – ദേവ പ്രസാദ് കൂട്ടിച്ചേർത്തു.

മോൻ ഞങ്ങളുടെ കൂടെ തന്നെയുണ്ട്. ഇപ്പോൾ രണ്ടാം ക്ലാസിൽ പഠിക്കുകയാണ്. വിവാഹത്തിന്റെ അന്ന് അവൻ കൂടെ നിന്നില്ല, ഫുൾ കറങ്ങി നടത്തമായിരുന്നു. ഓടിച്ച് പിടിച്ചാണ് ഒരു ഫോട്ടോ എടുത്തത് പോലും. അല്ലാതെ കാണിക്കാതെ ഇരുന്നതല്ല എന്നാണ് അത്തരം വിമർശനങ്ങൾ പറഞ്ഞവർക്കുള്ള മറുപടി. ഞാൻ അവനെ കല്യാണം കഴിച്ചപോലെയാണ്. ഫുൾടൈം മോൻ കൂടെത്തന്നെയുണ്ട് – ദേവ പ്രസാദ് പറഞ്ഞു.

Gargi