ഇത്രയൊക്കെ വേണോ എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്

നിരവധി ആരാധകർ ഉള്ള താരമാണ് ധ്യാൻ ശ്രീനിവാസൻ. നടനായും സംവിധായകൻ ആയുമെല്ലാം മലയാള സിനിമയിൽ തന്റെ കഴിവ് തെളിയിച്ച താരം കൂടിയാണ് ധ്യാൻ ശ്രീനിവാസൻ. അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിൽ കൂടിയാണ് ധ്യാൻ കൂടുതൽ ശ്രദ്ധ നേടുന്നത്. കുഞ്ഞി രാമായണം എല്ലാം ധ്യാനിന് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടി കൊടുത്ത ചിത്രങ്ങൾ ആണ്. ലവ് ആക്ഷൻ ഡ്രാമയിൽ കൂടിയാണ് ധ്യാൻ ശ്രീനിവാസൻ സംവിധായകനായി തന്റെ അരങ്ങേറ്റം കുറിച്ചത്. തന്റെ ആദ്യ ചിത്രം തന്നെ ഹിറ്റ് ആക്കാൻ ധ്യാനിനു കഴിഞ്ഞു. ധ്യാനിന്റെ അഭിമുഖങ്ങൾക്ക് എല്ലാം സോഷ്യൽ മീഡിയയിൽ വലിയ റീച്ച് ആണുള്ളത്. നിരവധി ആരാധകർ ആണ് താരത്തിന്റെ അഭിമുഖങ്ങൾക്ക് ഉള്ളത്.

തന്റെ വീട്ടുകാരെ കുറിച്ചും കോളേജ് കാലത്തെ കുറിച്ചും എല്ലാം ഒരു മറയും കൂടാതെ വളരെ ഓപ്പൺ ആയി തന്നെ ധ്യാൻ സംസാരിക്കാറുണ്ട് അഭിമുഖങ്ങളിൽ. ഇപ്പോൾ തന്റെ സഹോദരൻ വിനീത് ശ്രീനിവാസനെ കുറിച്ച് ധ്യാൻ പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. വിനീത് ശ്രീനിവാസൻ എന്ന പേര് അങ്ങേർക്ക് അറിഞ്ഞു ഇട്ടതാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് എന്നാണ് ധ്യാൻ പറയുന്നത്. അത് പോലെ വിനയം ആണ് അദ്ദേഹത്തിന് ഉള്ളത്. അനിയൻ ആയ എന്നോട് പോലും ചില കാര്യങ്ങൾ സംസാരിക്കുമ്പോൾ വളരെ വിനയത്തോടെയും ഫോർമൽ ആയും ഒക്കെയാണ് അദ്ദേഹം സംസാരിക്കാറുള്ളത്. വീട്ടിൽ ഞാൻ വെറുതെ ഇരിക്കുന്ന സമയത്ത് ആണ് തിര എന്ന സിനിമയിൽ അഭിനയിക്കാമോ എന്ന് എന്നോട് ചോദിക്കുന്നത്.

അതും വളരെ വിനയത്തോടെ ഫോർമൽ ആയിട്ട്. ഞാൻ തിര എന്ന ഒരു സിനിമ ചെയ്യാൻ പോകുകയാണ്, ധ്യാനിന് ഒന്ന് നായകനായി അഭിനയിക്കാൻ പറ്റുമോ ഡേറ്റ് ഉണ്ടോ എന്നൊക്കെ ആണ് ചോദിച്ചത്. അത് കഴിഞ്ഞ അടുത്തിടെ എന്റെ ഒരു സിനിമ പൊട്ടിപ്പൊളിഞ്ഞു ഇരിക്കുന്ന സമയത്ത് പുള്ളി എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു, ധ്യാൻ ഞാൻ ഒരു സിനിമ സംവിധാനം ചെയ്യാൻ പോകുകയാണ്. ധ്യാനിന് ഡേറ്റ് ഉണ്ടാകുമോ അതിൽ അഭിനയിക്കാൻ എന്നൊക്കെ വളരെ വിനയത്തോടെ. പുള്ളിയുടെ സംസാരം കെട്ടാൻ ഞാൻ ഏതോ വലിയ സൂപ്പർസ്റ്റാറും പുള്ളി സിനിമ എടുത്ത് പൊട്ടി പൊളിഞ്ഞു നിൽക്കുന്ന സംവിധായകനും ആണെന്ന് തോന്നും. മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ സക്‌സസ് ഫുൾ സംവിധായകന് ഇത്ര വിനയം വേണോ എന്നൊക്കെ ഞാൻ ഓർക്കും. പക്ഷെ പുള്ളിയുടെ സ്വഭാവത്തിൽ തന്നെ ഉള്ളതാണ് ഈ വിനയം എന്നുമാണ് ധ്യാൻ പറയുന്നത്.