‘ഒരു ബൈക്ക് പ്രാന്തന്റെ ഓട്ടം’; ‘ബുള്ളറ്റ് ഡയറീസിന്റെ ഫസ്റ്റ് ലുക്ക്

ധ്യാന്‍ ശ്രീനിവാസന്‍ പ്രധാന വേഷത്തിലെത്തുന്ന ‘ബുള്ളറ്റ് ഡയറീസ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ബുള്ളറ്റ് ഓടിക്കുന്ന ധ്യാന്‍ ശ്രീനിവാസനാണ് പോസ്റ്ററില്‍ കാണുന്നത്. ‘ഒരു ബൈക്ക് പ്രാന്തന്റെ ഓട്ടം’ എന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് സന്തോഷ് മണ്ടൂര്‍ ആണ്.

പ്രയാഗ മാര്‍ട്ടിന്‍ ആണ് ചിത്രത്തിലെ നായിക. രണ്‍ജി പണിക്കര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ വര്‍ഷം ജനുവരിയിലാണ് ‘ബുള്ളറ്റ് ഡയറീസി’ന്റെ ചിത്രീകരണം ആരംഭിച്ചത്. രഞ്ജി പണിക്കര്‍, ജോണി ആന്റണി, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, അല്‍ത്താഫ് സലിം, ഷാലു റഹീം, ശ്രീലക്ഷ്മി, എന്നിവരാണ് മറ്റു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. ബി ത്രി എം ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസല്‍ അലിയാണ് നിര്‍വ്വഹിക്കുന്നത്.

കൈതപ്രം, റഫീഖ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ സംഗീതം പകരുന്നു. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. പ്രൊഡക്ഷന്‍ ഡിസൈനര്‍ അനില്‍ അങ്കമാലി, കലാസംവിധാനം അജയന്‍ മങ്ങാട്, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റില്‍സ് രാംദാസ് മാത്തൂര്‍, പരസ്യകല യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഷിബിന്‍ കൃഷ്ണ, ഉബൈനി യൂസഫ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് നസീര്‍ കാരന്തൂര്‍. പി.ആര്‍.ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.