തെന്നിന്ത്യൻ താരം ഹൻസിക മോട്‌വാനി മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ്.രണ്ട് മാസം മുമ്പായിരുന്നു നടിയുടെ വിവാഹം.തന്റെ ദീർഘകാല സുഹൃത്തും ബിസിനസ് പങ്കാളിയുമായ സൊഹൈൽ കതൂരിയെയാണ് ഹൻസിക മോട്‌വാനി വിവാഹം ചെയ്തത്.ജയ്പുരിലെ 450 വർഷം പഴക്കമുള്ള കൊട്ടാരമായിരുന്നു ഹൻസികയുടെ വിവാഹവേദി.
അതേസമയം, വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയുന്ന സാഹചര്യത്തിൽ ഹൻസിക ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം കുറച്ച് സീരിയസായി സംസാരിച്ചിരിക്കുന്നത്. എപ്പോഴാണ് അമ്മയാകാൻ പോകുന്നതെന്ന ചോദ്യത്തിന് തന്റെ വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂവെന്നും അമ്മയാകുന്നത് സംബന്ധിച്ച എല്ലാ ചോദ്യങ്ങളും അവഗണിക്കണമെന്നുമാണ് ഹൻസിക പറഞ്ഞത്
അതേ സമയം ഹൻസിക മോട്‌വാനിയുടെ വിവാഹ വിഡിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയ്യാൻ ഒരുങ്ങുകയാണ്. ഹോട്ട്സ്റ്റാർ ഒരു സ്പെഷൽ പ്രോഗ്രാം പോലെയാകും വിവാഹ വിഡിയോ അവതരിപ്പിക്കുക. ഹൻസികാസ് ലവ് ശാദി ഡ്രാമ എന്നാണ് ഈ ഷോയ്ക്ക് നൽകിയ പേര്. ഷോയുടെ ടീസർ ഡിസ്നി ഹോട്ട്സ്റ്റാർ നേരത്തെ റിലീസ് ചെയ്തിരുന്നു. വിവാഹച്ചടങ്ങുകൾ കൂടാതെ മെഹന്ദി, ഹൽദി ചടങ്ങുകളും ഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയ്യുന്നതാണ്
മിനിസ്‌ക്രീനിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് മൃദുല വിജയ്‌യും യുവ കൃഷ്ണയും കുഞ്ഞ് ധ്വനിയും. ജനിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ധ്വനിക്കുട്ടി സോഷ്യലിടത്ത്…
നാനിയും കീര്‍ത്തി സുരേഷും പ്രധാന താരങ്ങളായെത്തിയ ദസറ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ദസറ ഒരുപാട് വയലന്‍സ് നിറഞ്ഞതാണ്, ഇത് ഒരു മനുഷ്യന്റെ കലാപത്തെക്കുറിച്ചുള്ള…
വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയയായ ഫാഷന്‍ ഡിസൈനറാണ് ഉര്‍ഫി ജാവേദ്. പലപ്പോഴും ഫാഷന്റെ പേരില്‍ വിവാദങ്ങളില്‍പ്പെടുന്ന താരമാണ് ഉര്‍ഫി. ആരും…