മാളവികയുടെ വിവാഹത്തിന് സകുടുംബമെത്തി ദിലീപ്!!

Follow Us :

മാളവിക ജയറാമിന്റെ വിവാഹ വിശേഷങ്ങളാണ് സോഷ്യലിടത്ത് നിറയുന്നത്. താരസമ്പന്നമായ വേദിയിലായിരുന്നു താരപുത്രിയുടെ വിവാഹം. ഇന്ന് പുലര്‍ച്ചെ ഗുരുവായൂരില്‍ വച്ചായിരുന്നു മാളവികയുടെ വിവാഹം. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് താലിക്കെട്ടില്‍ പങ്കെടുത്തത്. ശേഷം സിനിമ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും മറ്റ് ബന്ധുക്കള്‍ക്കുമായി ജയറാം വിവാഹസത്കാരവും നടത്തിയിരുന്നു. താരസമ്പന്നമായിരുന്നു വിവാഹ സത്കാരം. മാളവികയെയും നവനീതിനെയും അനുഗ്രഹിക്കാന്‍ നിരവധി താരങ്ങളാണ് എത്തിയിരുന്നത്.

വിവാഹസത്കാരത്തില്‍ നടന്‍ ദിലീപ് സകുടുംബമാണ് എത്തിയത്. കാവ്യയും മഹാലക്ഷ്മിയും മീനാക്ഷിയും എത്തിയിരുന്നു. താരകുടുംബത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്. ട്രഡീഷണല്‍ ലുക്കില്‍ അതിമനോഹരിയായാണ് കാവ്യ എത്തിയത്. സ്ലീവ്ലെസ് സാരിയിലായിരുന്നു മീനാക്ഷി. രണ്ടുപേരും അതീവ സുന്ദരികളായിരുന്നെന്ന് ആരാധകര്‍ പറയുന്നു. കാവ്യയുടെ സാരിയും ആഭരണങ്ങളുമെല്ലാം ആരാധക ശ്രദ്ധ നേടിയിട്ടുണ്ട്. സ്വന്തം വിവാഹത്തിന് പോലും കാവ്യ ഇത്രയും ഒരുങ്ങിയിട്ടില്ലെന്നാണ് കമന്റുകള്‍.

പാവടയും ടോപ്പുമായിരുന്നു കുഞ്ഞ് മഹാലക്ഷ്മിയുടെ വേഷം. കുറുമ്പു കാട്ടി, കൊഞ്ചിക്കുഴയുന്ന മഹാലക്ഷ്മായാണ് കുടുംബത്തിലെ ആകര്‍ഷണം. മാമാട്ടിയുടെ കൈവിടാതെ തന്നെ കാവ്യയും ദിലീപും ചേച്ചി മീനാക്ഷിയും മാറി മാറി കൊണ്ടു നടക്കുന്നുണ്ട്. അച്ഛന്റെ സഹപ്രവര്‍ത്തകരോടൊല്ലാം മാമാട്ടി കൊഞ്ചുന്നുണ്ട്.

തമിഴ് സ്റ്റൈലില്‍ ചുവന്ന പട്ടുസാരി ചുറ്റിയാണ് മാളവിക വധുവായെത്തിയത് കസവ് മുണ്ടും മേല്‍മുണ്ടുമായിരുന്നു നവനീതിന്റെ വേഷം. നെറ്റിച്ചുട്ടിയും മൂക്കുത്തിയുമണിഞ്ഞ്, മുല്ലപ്പൂവും ചൂടി വളരെ സിംപിള്‍ ലുക്കില്‍ അതീവസുന്ദരിയായിരുന്നു താരപുത്രി. ഹെവി ചോക്കറും അതിന് യോജിക്കുന്ന കമ്മലും വളയുമാണ് ആഭരണങ്ങളായി അണിഞ്ഞത്. മിഞ്ചിയും വിരല്‍ വരെ കോര്‍ത്തുവെച്ച വലിയ പാദസരവും അരപ്പട്ടയും ധരിച്ചിരുന്നു.

പാലക്കാട് സ്വദേശിയാണ് നവനീത്. യുകെയില്‍ ചാറ്റേര്‍ഡ് അക്കൗണ്ടന്റുമായ നവനീത്. ജനിച്ചതും വളര്‍ന്നതുമെല്ലാം വിദേശത്താണ്. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായിട്ടും സൈബര്‍ വിങ്ങിന്റെ സെക്യൂറിറ്റി വിങ് ഹെഡായും ജോലി ചെയ്യുന്നു.