പുതിയ ദാമ്പത്യം കെട്ടിപടുത്തപ്പോള്‍ ഒരു പാവം പെണ്‍ക്കുട്ടി അതില്‍ ബലിയാടായി!

കഴിഞ്ഞ ദിവസം അടൂർ ഗോപാലകൃഷ്ണന്റെ പിറന്നാളിനോട് അനുബന്ധിച്ച് നടന്ന വീഡിയോ കോളിൽ കാവ്യയും ദിലീപും പങ്കെടുത്തിരുന്നു. സ്വാഭാവികമായി കടന്നു പോയ വീഡിയോ കോളിലേക്ക് എന്നാൽ അപ്രതീക്ഷിതമായി  ഇരുവരുടെയും മകൾ മഹാലക്ഷ്മി കടന്നു വരുകയായിരുന്നു. മഹാലക്ഷ്മിയുടെ വരവോടു കൂടി വീഡിയോ കോൾ ഫാൻസ്‌ പേജുകളിലും വലിയ രീതിയിൽ ശ്രദ്ധ നേടുകയായിരുന്നു. അമ്മെ മുടികെട്ടിതാ എന്ന് പറഞ്ഞു കൊണ്ടാണ് മഹാലക്ഷ്മി കടന്നു വന്നത്. മഹാലക്ഷ്മിയെ കണ്ടതോടെ ആരാധകരും ആവേശത്തിൽ ആയി. കുറെ നാളുകൾക്ക് ശേഷം മഹാലക്ഷ്മിയെ കണ്ട സന്തോഷം പങ്കുവെച്ച് കൊണ്ട് ആരാധകരും എത്തിയിരിക്കുന്നു. പിന്നെ മഹാലക്ഷ്മിയും കാവ്യയ്ക്കും ദിലീപിനും ഒപ്പം കൂടുകയായിരുന്നു.

എന്നാൽ ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങൾക്ക് കിട്ടുന്ന സ്ഥിരം നെഗറ്റീവ് കമെന്റുകളുമായി ഇവിടെയും ചിലർ എത്തുകയായിരുന്നു. കാവ്യയുടെയും ദിലീപിന്റെയും ചിത്രങ്ങൾക്ക് വിമർശനവുമായി എത്തുക എന്നത് ഒരു കൂട്ടരുടെ സ്ഥിരം കാര്യം ആണ്. അവർ ഇവിടെയും പ്രത്യക്ഷപ്പെടുകയായിരുന്നു. പുതിയ ദാമ്പത്യം കെട്ടിപടുത്തപ്പോള്‍ ഒരു പാവം പെണ്‍ക്കുട്ടി അതില്‍ ബലിയാടായതില്‍ അതിയായ സങ്കടവും അമര്‍ഷവുമുണ്ട്, ദിലീപിന്റെ യോഗം. തിളങ്ങി നിന്നവര്‍ എല്ലാം അദ്ദേഹത്തിന്റെ ഭാര്യമാര്‍. അതിനു നമ്മള്‍ കുശുമ്പ് കുത്തണോ എന്ന് തുടങ്ങി ഒരുകൂട്ടം വിമർശന കമെന്റുകളും വീഡിയോയ്ക്ക് ലഭിക്കാൻ തുടങ്ങി.

വിമർശനങ്ങൾ കൂടി വന്നപ്പോൾ ഇരുവരുടെയും ആരാധകർ ഇടപെടുകയും വിമർശകർക്ക് തക്ക മറുപടി തന്നെ കൊടുക്കുകയും ചെയ്തു. ഇത് ആദ്യമായാണ് കാവ്യയും ദിലീപും മഹാലക്ഷ്മിക്ക് ഒപ്പം ഇത്തരത്തിൽ ഒരു വീഡിയോ ചെയ്യുന്നത്. നിരവധി ആരാധകർ ആണ് ഇരുവരെയും പ്രശംസിച്ച് കൊണ്ടും മഹാലക്ഷ്മിയുടെ കുട്ടികുറുമ്പ് കണ്ടുകൊണ്ടും വീഡിയോ ആഘോഷമാക്കിയത്.