ആ പേടികൊണ്ടാണ് വിവാഹം കഴിക്കാൻ താമസിക്കുന്നത് എന്ന് സുബി!

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്നത് താരമാണ് സുബി സുരേഷ്. വർഷങ്ങൾ കൊണ്ട് താരം നേരിടുന്ന ഒരു ചോദ്യം ആണ് എന്ത് കൊണ്ടാണ് വിവാഹം കഴിക്കാത്തത് എന്ന്. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ…

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്നത് താരമാണ് സുബി സുരേഷ്. വർഷങ്ങൾ കൊണ്ട് താരം നേരിടുന്ന ഒരു ചോദ്യം ആണ് എന്ത് കൊണ്ടാണ് വിവാഹം കഴിക്കാത്തത് എന്ന്. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ ആരാധകരുടെ ചോദ്യത്തിനുള്ള മറുപടി നൽകുകയാണ് സുബി. സുബിയുടെ വാക്കുകൾ ഇങ്ങനെ, വിവാഹം കഴിക്കില്ല എന്നൊന്നും തീരുമാനം എടുത്തിതിട്ടില്ല. ജീവിതത്തിൽ വർഷങ്ങൾക്ക് മുൻപ് പ്രണയം ഉണ്ടായിട്ടുണ്ട്. എന്നാൽ അതൊന്നും തേപ്പ് അല്ലായിരുന്നു. വിവാഹം കഴിക്കാൻ കഴിയില്ല എന്ന് ഉറപ്പായതോടെ അവസാനിപ്പിച്ചതാണ് അത്. ചില സന്ദർഭങ്ങളിൽ ഒക്കെ തോന്നിയിട്ടുണ്ട് ജീവിതത്തിൽ ഒരു കൂട്ട ഉണ്ടായിരുന്നെങ്കിൽ എന്ന്. എന്നാൽ ഒരു കൂട്ട ഇല്ലാതെ തന്നെ ജീവിക്കാൻ കഴിയുമെന്ന് എന്റെ ജീവിതത്തിൽ കൂടി തന്നെ ഞാൻ തെളിയിച്ചിട്ടുമുണ്ട്.

കുടുംബത്തെ ഒരുപാട് സ്നേഹിക്കുന്ന ആളാണ് ഞാൻ. അച്ഛനും അമ്മയും സഹോദരനും കുടുംബവുമാണ് എന്റെ ലോകം. ഇപ്പോൾ മനഃസമാധാനത്തോടെയാണ് എന്റെ കുടുംബം മുന്നോട്ട് പോകുന്നത്. സ്വാതന്ത്രം നഷ്ടപ്പെടുമോ എന്ന ഭയം കൊണ്ടല്ല വിവാഹം കഴിക്കാത്തത്, മറിച്ച് കുടുംബത്തിന്റെ സമാധാനം ഇല്ലാതാകുമോ എന്ന പേടികൊണ്ടാണ്. വരുന്ന ആൾക്ക് എന്റെ കുടുംബവുമായി പൊരുത്തപ്പെടാൻ കഴിയുമോ എന്ന ഭയവും എനിക്ക് ഉണ്ട്. ജീവിതത്തിൽ ഒരാളെ ഒപ്പം കൂട്ടുവാണെങ്കിൽ അത് പ്രണയത്തിൽ കൂടിയായിരിക്കും എന്നും താരം പറഞ്ഞു.

വർഷങ്ങൾ കൊണ്ട് മലയാളത്തിൽ ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലെ ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സുബി സുരേഷ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത സിനി മാല എന്ന പരുപാടിയിൽ കൂടിയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. അതിനു ശേഷം നിരവധി പരിപാടികളുടെയും സ്റ്റേജ് ഷോകളുടെയും ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. സൂര്യ ടി വി യിൽ സംപ്രേക്ഷണം ചെയ്യുന്ന കുട്ടിപ്പട്ടാളം എന്ന പരുപാടി കൂടുതൽ നർമ്മത്തോടെ അവതരിപ്പിക്കുന്നതിനാൽ താരത്തിന് കൂടുതൽ ആരാധകർ ആണ് ഉണ്ടായിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ആണ് സുബി അവതരിപ്പിക്കുന്ന പരിപാടിക്ക് ലഭിച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ സുബി തന്റെ വിശേഷങ്ങൾ എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്.