ദിലീപിന് പ്രതികൂലമാകുകയാണോ വീണ്ടും സാഹചര്യം!

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. നിരവധി പേരെയാണ് ഇതിനോടകം കോടതി വിചാരണ ചെയ്തത്. സിനിമ മേഖലയിലെ പല പ്രമുഖരെയും വിചാരണയ്ക്കായി കോടതി വിളിച്ചിരുന്നു. എന്നാൽ ഇതിൽ പലരും ആദ്യം നൽകിയ മൊഴിയിൽ നിന്നും വ്യത്യസ്തമായാണ് രണ്ടാമത് വിചാരണയ്ക്ക് വിളിച്ചപ്പോൾ മൊഴി നൽകിയത്. തങ്ങളുടെ മൊഴി മാറ്റിപ്പറഞ്ഞതിന്റെ പേരിൽ പല താരങ്ങളും വിമർശനങ്ങൾക്ക് ഇരയായിരുന്നു. എന്നാൽ വാദം ശക്തിപ്പെടുന്ന ഈ സാഹചര്യത്തിൽ കടുത്ത വിധികളും നിർദേശങ്ങളും ആണ് കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഈ വിഷയത്തിൽ ഉൾപ്പെട്ട വിഷ്ണുവിനെ അറസ്റ്റ് ചെയ്തു ഹാജരാക്കാൻ കോടതി എറണാകുളം പോലീസ് മേധാവിയോട് കോടതി ഉത്തരവിട്ടിരുന്നു. ഇപ്പോഴിതാ വിഷ്ണുവിനെ അറസ്റ്റ് ചെയ്തുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്.

ഈ വിഷയത്തിൽ വിഷ്ണു പതതാം പ്രതിയും മാപ്പ് സാക്ഷിയും ആയിരുന്നു. വിചാരണയ്ക്ക് വേണ്ടി കോടതി വിഷ്ണുവിനെ വിളിപ്പിച്ചിട്ടും വിഷ്ണു കോടതിയിൽ ഹാജരാകാതിരുന്ന സാഹചര്യത്തിൽ ആണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തു ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്. കോടതി ഉത്തരവിനെ തുടർന്ന് പോലീസ് കഴിഞ്ഞ ദിവസം കാസർകോട് നിന്നും വിഷ്ണുവിനെ അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഈ കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി തനിക്ക് പണം വേണമെന്ന് ആവിശ്യപെട്ടുകൊണ്ട് നടൻ ദിലീപിന് കത്തെഴുതി എന്നും വിഷ്ണു ഇതിന് സാക്ഷി ആണെന്നുമാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ വിഷ്ണുവിന്റെ മനസ്സ് മാറുകയും​ തനിക്കറിയാവുന്ന മുഴുവൻ കാര്യങ്ങളും വെളിപ്പെടുത്താൻ താൻ തയാർ ആണെന്നും തന്നെ മാപ്പ് സാക്ഷി ആക്കണം എന്ന് വിഷ്ണു ആവശ്യപ്പെട്ടത് അംഗീകരിച്ച് കൊണ്ടാണ് പോലീസ് വിഷ്ണുവിനെ മാപ്പ് സാക്ഷി ആക്കിയതും ജാമ്യം അനുവദിച്ചതും. ഇപ്പോൾ കേസ് അതിന്റെ നിർണ്ണായക വഴിത്തിരിവിൽ ആണ് ഇപ്പോൾ.

Sreekumar R