ഞങ്ങൾ പരസ്പ്പരം സംസാരിക്കാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല!

മുരളീധരൻ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്താണ് നടൻ അനില്‍ മുരളി ജനിച്ചത്. വര്ഷങ്ങളോളം മലയാള സിനിമയൽ നിറഞ്ഞ് നിന്ന താരം പെട്ടെന്നൊരിക്കൽ ഈ ലോകത്ത് നിന്ന് വിടപറയുകയായിരുന്നു. ശ്രദ്ധിക്കപ്പെടുന്ന പല കഥാപാത്രങ്ങളിൽ കൂടിയും താരം പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. താരത്തിന്റെ വിയോഗവാർത്ത ഞെട്ടലോടെയാണ് മലയാള സിനിമ കേട്ടത്. ഇപ്പോൾ അനിൽ ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഒരുവർഷം ആകുകയാണ്. ഇപ്പോഴും അനിലിന്റെ ഓർമ്മകൾ ശ്വേതാ മേനോൻ മറക്കുവാൻ കഴിഞ്ഞിട്ടില്ല. വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു അനിലും ശ്വേതാ മേനോനും. ഇരുവരും തമ്മിൽ വർഷങ്ങൾ നീണ്ട പരിചയവും സൗഹൃദവും ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ അനിലിന്റെ അവസാന നാളുകളിൽ തനിക്ക് അനിലിനെ കാണാൻ കഴിഞ്ഞിട്ടില്ല എന്നും ശ്വേതാ പറഞ്ഞു.

അനിയേട്ടന്‍ പോയിട്ട് ഇപ്പോൾ ഒരു വര്‍ഷമായി. ഇപ്പോഴും ഒരുപാട് അദ്ദേഹത്തെ മിസ്സ് ചെയ്യാറുണ്ട്. മറ്റൊരു അമ്മയിൽ എനിക്കുണ്ടായ സഹോദരൻ ആയിരുന്നു അദ്ദേഹം. ഞങ്ങള്‍ പരസ്‍രം സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നു, ഇന്നും അദ്ദേഹത്തിന്റെ ഓർമ്മകൾ എന്നിൽ നിറഞ്ഞു നിൽക്കുകയാണ് എന്നും ശ്വേതാ മേനോൻ പറഞ്ഞു. അനിൽ മരണപെട്ടിട്ട് ഒരുവർഷം ആയി എന്ന് ഇപ്പോഴും പലർക്കും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ടിവി സീരിടിവി സീരിയലുകളിൽ അഭിനയിച്ചു തുടങ്ങിയ അനിൽ 1993ൽ വിനയൻ സംവിധാനം ചെയ്ത കന്യാകുമാരിയിൽ ഒരു കവിത എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തിയത്. വാൽക്കണ്ണാടി, ലയൺ, ബാബാ കല്യാണി, മാണിക്യകല്ല്, റണ്‍ ബേബി റണ്‍, പുത്തൻ‌ പണം, ഡബിൾ ബാരൽ, പോക്കിരി രാജാ, ചാന്തുപൊട്ട്, അയാളും ഞാനും തമ്മിൽ, കെഎൽ 10 പത്ത്, ഇയ്യോബിന്റെ പുസ്തകം, ജോസഫ്, ഫോറൻസിക് തുടങ്ങിയവയാതുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. തമിഴിൽ 6 മെലുഗു വതിഗൾ, നിമിർന്തു നിൽ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടത്.

Shwetha Menon.2

കൊച്ചിയില്‍ കരള്‍ രോഗത്തിന് ചികിത്സയിലിരിക്കെയാണ് അനിലിന്റെ മരണം. കഴിഞ്ഞ ജൂലൈ  22 നാണ് അനില്‍ മുരളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരിക്കെ ആണ് അനിൽ ഈ ലോകത്തോട് വിട പറഞ്ഞത്. ആദിത്യ, അരുന്ധതി എന്നീ രണ്ടു പെണ്മക്കളുടെ പിതാവ് കൂടിയാണ് അനിൽ.

 

 

 

Sreekumar R