റിയാലിറ്റി ഷോകളിലെ തമാശകൾ കൊണ്ടു അത് സിനിമ മേഖലയെ ബാധിക്കുന്നു, ദിലീപ് 

റാഫി , ദിലീപ് കൂട്ടുകെട്ടിലെ ഒരു കോമഡി ഹിറ്റ് ചിത്രമാണ് ‘വോയിസ് ഓഫ്  സത്യനാഥൻ’, ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷൻ വേദിയിൽ ദിലീപ് പറഞ്ഞ കാര്യങ്ങൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്, റിയാലിറ്റി ഷോകളിൽ പറയുന്ന കോമഡികൾ ഇപ്പോൾ സിനിമ മേഖലയെയും സാരമായി ബാധിക്കുന്നുണ്ട്, റിയാലിറ്റി ഷോകളിൽ പറയുന്ന പുതിയ കോമഡികൾ സിനിമയിലെ തമാശ എഴുതുന്ന എഴുത്തുകാർക്ക് അവരുടെ ജോലി ഭാരം കൂട്ടി എന്ന് തന്നെ പറയാം ദിലീപ് പറയുന്നു.

സിനിമയിൽ അവതരിപ്പിക്കാൻ പറ്റിയ നിലവാരമുള്ള തമാശകൾ ആണ് റിയാലിറ്റി ഷോകളിൽ കാണിക്കുന്നത്, അത് പിന്നീട് സിനിമകളിൽ കാണിക്കുമ്പോൾ പ്രേക്ഷകർ അത് ഏറ്റെടുക്കണമെന്നില്ല, അത് ഹാസ്യ മേഖലയിലുള്ള എഴുത്തുകാർക്ക് വലിയ പണി ആയി എത്തുന്നു,

മുൻപ് നമ്മളോടൊപ്പം ഹാസ്യം പ്രതിഭകൾ ഒന്നും തന്നെ കൂടെയില്ല, അത് വലിയ ധർമ്മസങ്കടം ആണ്, അതിൽ എടുത്തുപറയേണ്ട ഒരാൾ ആണ് ജഗതി എന്ന അമ്പിളിച്ചേട്ടൻ, ഓരോ സിനിമകളുടെ രണ്ടാം ഭാഗം എടുക്കുമ്പോൾ ഈ പറഞ്ഞ താരങ്ങൾ ഒന്നും തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്ലാത്തത വളരെ സങ്കടകരമായ കാര്യമാണ്, എന്നാൽ നമ്മൾക്ക് രണ്ടാം ഭാഗം എടുക്കാതിരിക്കാൻ കഴിയില്ല ദിലീപ് പറയുന്നു.