രാജു പഴയത് പോലെയാകാൻ സമയമെടുക്കും, പൂർണ്ണിമ ഇന്ദ്രജിത്ത്

ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരദമ്പതികൾ ആണ് പൃഥ്വിരാജ്ഉം സുപ്രിയയും. ഇരുവരും സിനിമ ഇൻഡസ്ട്രിയിൽ തന്നെയാണ് തങ്ങളുടെ കരിയർ കൊണ്ട് പോകുന്നത്. സിനിമയിൽ തിളങ്ങി നിന്ന സമയത്ത് ആണ് പൃഥ്വിരാജ് വിവാഹിതൻ ആകുന്നത്. അന്ന് സുപ്രിയ മേനോൻ എന്ന ഒരു ജേർണലിസ്റ്റിനെ ആണ് പൃഥ്വിരാജ് വിവാഹം കഴിച്ചത് എന്നായിരുന്നു വാർത്തകൾ വന്നത്. ആ സമയത്ത് സുപ്രിയയ്ക്ക് സിനിമയുമായി അത്ര വലിയ അടുപ്പം ഒന്നും ഇല്ലായിരുന്നു. എന്നാൽ ഇന്ന് സുപ്രിയയും സിനിമയിൽ സജീവമായി നിൽക്കുകയാണ്. നിർമ്മാണ രംഗത്ത് ആണ് സുപ്രിയ സജീവമായി നിൽക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജിന് സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വെച്ച് പരുക്ക് പറ്റിയത്.

prithviraj sukumaran

കാലിന്റെ ലിഗ്‌മെന്റിന് ആണ് താരത്തിന് പരുക്ക് പറ്റിയത്. ഉടൻ തന്നെ താരത്തിനെ കീ ഹോൾ ശസ്ത്രക്രീയയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ പൂർണിമ പൃഥ്വിരാജിന്റെ ആരോഗ്യത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പൃഥ്വിരാജ് ശസ്ത്രക്രീയ കഴിഞ്ഞു എന്ന് ആരാധകരുമായി പങ്കുവെച്ചിരുന്നു. ശേഷം ഇപ്പോൾ പൃഥ്വിയുടെ ആരോഗ്യ നില പങ്കുവെച്ച് കൊണ്ട് പൂര്ണിമായാണ് എത്തിയിരിക്കുന്നത്. രാജുവിന്റെ ലിഗ്‌മെന്റിന് ആയിരുന്നു പ്രെശ്നം. കീ ഹോൾ ശാസ്ത്രക്രീയയിൽ കൂടി അത് സോൾവ് ചെയ്യുകയും ചെയ്തു. രാജു ഇപ്പോൾ റെസ്റ്റിൽ ആണ്. തിരിച്ച് പഴയത് പോലെ ആകാൻ സമയം എടുക്കും.

Poornima INdrajith (2)

ഇപ്പോൾ കുറച്ച് നാളത്തേക്ക് സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. രണ്ടു മാസത്തെ വിശ്രമം ആണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. ഇപ്പോൾ രാജു വിശ്രമത്തിൽ ആണ്. ഒപ്പം ഫിസിയോതെറാപ്പിയും ചെയ്യുന്നുണ്ട്. ചികിത്സയൊക്കെ നല്ല രീതിയിൽ തന്നെ നടക്കുന്നുണ്ട്. എല്ലാവരുടെയും പ്രാർത്ഥന കൊണ്ട് ശസ്ത്രക്രീയ ഒക്കെ വിജയകരമായി തന്നെ നടന്നു. അധികം വൈകാതെ തന്നെ പൂർണ്ണ ആരോഗ്യവാനായി തന്നെ പൃഥ്വി തിരിച്ച് എത്തും എന്നുമാണ് പൂർണിമ അറിയിച്ചിരിക്കുന്നത്.