‘പ്രേമലൂ’  നാളെ തീയറ്ററുകളിൽ റിലീസ് ചെയ്യുന്നു!  ചിത്രം നിർമ്മിക്കാനുള്ള കാരണം ദിലീഷ് പോത്തൻ പറയുന്നു 

മലയാളത്തിൽ നിരവധി ചിത്രങ്ങൾ സമ്മാനിച്ച ഒരു നിർമ്മാണ കമ്പിനി ആണ് ഭാവന പ്രൊഡക്ഷൻസ് , ഈ ഒരു ബാനറിൽ ഫഹദ് ഫാസിലും ശ്യാം പുഷ്കരനും, ദിലീഷ് പോത്തനും  ചേർന്നാണ് പ്രേമലു നിർമ്മിച്ചിരിക്കുന്നത്, ചിത്രം നാളെയാണ്…

മലയാളത്തിൽ നിരവധി ചിത്രങ്ങൾ സമ്മാനിച്ച ഒരു നിർമ്മാണ കമ്പിനി ആണ് ഭാവന പ്രൊഡക്ഷൻസ് , ഈ ഒരു ബാനറിൽ ഫഹദ് ഫാസിലും ശ്യാം പുഷ്കരനും, ദിലീഷ് പോത്തനും  ചേർന്നാണ് പ്രേമലു നിർമ്മിച്ചിരിക്കുന്നത്, ചിത്രം നാളെയാണ് തീയറ്ററുകളിൽ റിലീസ് ആകുന്നത്, ഈ ഒരു വേളയിൽ ചിത്രത്തിന്റെ ടീമംഗങ്ങൾ പറയുന്ന ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, ഗിരീഷ് എ ഡി ആണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്, ഈ ചിത്രം ഭാവന പ്രൊഡക്ഷൻസ് ഏറ്റെടുക്കാൻ ഒരു കാരണം ഉണ്ട് നടനും, നിർമാതാവുമായ ദിലീഷ് പോത്തൻ പറയുന്നു,

സംവിധാകൻ എ ഡി ഗിരീഷിനോടുള്ള വിശ്വാസം ഒന്ന് കൊണ്ട് മാത്രമാണ്, ഭാവന സ്റ്റുഡിയോസ് ഈ ഒരു ചിത്രം നിർമ്മിക്കുന്നത്, തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പ്രേമലു, തികച്ചും വെത്യസ്തമായ ഒരു ആശയമാണ് ഈ ചിത്രത്തിൽ എന്നുള്ളത് സംവിധായകൻ പറയുന്നു

ഹൈദരാബാദ് പശ്ചാത്തലമാക്കി യുവതലമുറയുടെ കഥയാണ് ഈ ചിത്രം പറയുന്നത്, നസ്ലിൻ, മമിതാ  ബൈജു തുടങ്ങിയ താരങ്ങളാണ് നായിക നായകന്മാരായി എത്തുന്നത്. തന്റെ മുൻകാല ചിത്രങ്ങളെ പോലെ തന്നെ ഈ ചിത്രവും പ്രേക്ഷകർ ഏറ്റെടുക്കുമെന്നാണ് സംവിധാകൻ ഗിരീഷ് പറയുന്നത്