ഏറെ വ്യത്യസ്തകള്‍ നിറഞ്ഞതായിരുന്നു ബിഗ് ബോസ് മലയാളം സീസണ് 4. ന്യൂ നോര്‍മല്‍ എന്ന ആശയമായിരുന്നു ഈ സീസണില്‍ മുന്നോട്ടുവെച്ചത്. 17 മത്സരാര്‍ത്ഥികളുമായാണ് നാലാം സീസണ് എത്തിയത്. ഡി ഫോര്‍ ഡാന്‍സിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ ദില്‍ഷ പ്രസന്നന് ആയിരുന്നു. അമ്പരപ്പിക്കുന്ന പ്രകടനമാണ് ദില്‍ഷ ബിഗ് ബോസില്‍ കാഴ്ച വെച്ചത്. ബിഗ് ബോസിന്റെ തുടക്കത്തില്‍ ദില്‍ഷ മത്സരങ്ങളിലൊന്നും അത്ര ആക്ടീവായിരുന്നില്ല. എന്നാല്‍ അവസാന ഘട്ടങ്ങളിലേയ്ക്ക് അടുത്തപ്പോഴാണ് പ്രേക്ഷകരെപ്പോലും ഞെട്ടിച്ചുകൊണ്ട് ദില്‍ഷ മികച്ച പ്രകടനം പുറത്തെടുത്തത്. ബിഗ് ബോസില്‍ വിജയകിരീടം ചൂടിയതോടെ ദില്‍ഷയിപ്പോള്‍ തിരക്കിലാണ്. ഫോട്ടോഷൂട്ടുകളും ഇന്റര്‍വ്യൂകളും ഒക്കെയായി മുന്നോട്ടുപോവുകയാണ് താരം.
ഇപ്പോള്‍ ഇതാ ദില്‍ഷ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. മഞ്ഞ നിറത്തലുള്ള ലെഹങ്ക അണിഞ്ഞാണ് ദില്‍ഷ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ലെഹങ്കയോടൊപ്പം ഫ്ലോറല്‍ പ്രിന്റുള്ള ദുപ്പട്ടയും കാണാം. വളരെ മനോഹരമായ പ്രിന്റുകളാണ് ദുപ്പട്ടയിലുള്ളത്.
ചിത്രത്തില്‍ ദില്‍ഷ അതിസുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. നിറം ഏതായാലും ദില്‍ഷ അണിയുമ്പോള്‍ പ്രത്യേക ഭംഗിയാണെന്നും ചിലര്‍ കുറിച്ചിട്ടുണ്ട്.