കടക്കാരെ വിളിച്ച് ബാലചന്ദ്ര മേനോൻ പറഞ്ഞത് ഇങ്ങനെ, ദിനേശ് പണിക്കർ

നിരവധി ആരാധകരുള്ള താരമാണ് ബാലചന്ദ്ര മേനോൻ. ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായി നിന്ന താരം നിരവധി ചിത്രങ്ങളാണ് സംവിധാനം ചെയ്തത്. നടനായും തിരക്കഥാകൃത്ത് ആയും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയായിരുന്നു താരം. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. ചില സാമ്പത്തിക പ്രശ്നങ്ങൾ കൊണ്ടും അസുഖങ്ങൾ പിടിപെട്ടത് കൊണ്ടും ബാലചന്ദ്ര മേനോൻ കുറച്ച് നാളുകളായി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. ഇപ്പോൾ ബാലചന്ദ്രമോനോനെ കുറിച്ച് നടനും നിർമ്മാതാവും ആയ ദിനേശ് പണിക്കർ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ദിനേശ് പണിക്കരുടെ വാക്കുകൾ ഇങ്ങനെ, നല്ല ഉയരത്തിലെത്തിയ ആൾ ആയിരുന്നു ബാലചന്ദ്ര മേനോൻ. എന്നാൽ ഒട്ടുമിക്ക എല്ലാവര്ക്കും സംഭവിക്കുന്ന താഴ്ച അദ്ദേഹത്തിനും സംഭവിച്ചു. അദ്ദേഹം സേഫ് ഫിലിം എന്ന പേരിൽ ഒരു സിനിമ കമ്പനി തുടങ്ങി. കണ്ടതും കേട്ടതും എന്ന സിനിമയാണ് ആ ബാനറിൽ ആദ്യം പ്രൊഡ്യൂസ് ചെയ്യുന്നത്. എന്നാൽ ആ ചിത്രം വലിയ പരാജയം ആയിരുന്നു. അതിനു ശേഷം നിർമ്മിച്ച ചിത്രവും പരാജയപ്പെട്ടതോടെ ബാലചന്ദ്രമേനോനൊരു കടക്കാരനായി മാറിയിരുന്നു. എന്നാൽ ഒരിക്കൽ ഞാൻ മേനോനെ കണ്ടപ്പോൾ അദ്ദേഹം അദ്ദേഹത്തിന്റെ കടങ്ങൾ ഒക്കെ എങ്ങനെയാണ് വീട്ടിയത് എന്ന് എന്നോട് പറഞ്ഞിരുന്നു. അദ്ദേഹം അദ്ധേഹത്തിന്റെ ഒരു പ്രോപ്പർട്ടി വിറ്റു.

എട്ടോ പത്തോ ലക്ഷം രൂപ കിട്ടി. എന്നാൽ അത് കൊണ്ട് കടം തീരില്ലായിരുന്നു. അദ്ദേഹം ഓരോരുത്തരെയും വിളിച്ച് പറഞ്ഞു ഇപ്പോൾ എന്റെ കയ്യിൽ റെഡി കാശ് ആയിട്ട് 60000 രൂപയുണ്ട്. ഇത് വേണമെങ്കിൽ ഇപ്പോൾ തരാം. ഇൻസ്റ്റാൾമെന്റ് ആയിട്ട് തരാൻ ആണെങ്കിൽ വർഷങ്ങൾ പിടിക്കുമെന്നും. എന്നാൽ ഒറ്റയടിക്ക് ഇത്രയും തുക കൂട്ടുന്നത് കൊണ്ട് എല്ലാവരും ഇത് സമ്മതിച്ചു. അങ്ങനെയാണ് കടം വീട്ടിയത് എന്ന് മേനോൻ ചേട്ടൻ എന്നോട് പറഞ്ഞു. ഞാനും എന്റെ കടം വീട്ടാൻ ഈ വിദ്യ പ്രയോഗിച്ചു. എന്നാൽ വീണ്ടും സിനിമയിലേക്ക് തിരിച്ച് വരാൻ നിൽക്കുമ്പോൾ ആണ് അദ്ദേഹത്തിന് ഗുരുതരമായ കരൾ രോഗം പിടിപെടുന്നത്. കുറച്ചധികം പണം ചികിത്സയ്ക്ക് വേണ്ടി ചിലവായി എന്നും അദ്ദേഹത്തിൻറെ വീട് പോലും വിൽക്കേണ്ടി വന്നു എന്നും ദിനേശ് പണിക്കർ പറയുന്നു.