തന്റെ കരിയറിൽ നഷ്ട്ടവും, ലാഭവും ഉണ്ടാക്കി തന്ന രണ്ടുചിത്രങ്ങൾ ഉണ്ട്! അതും രണ്ടു പ്രമുഖ നടന്മാർ അഭിനയിച്ചത്, ദിനേശ് പണിക്കർ 

നിർമാതാവ് എന്ന നിലയിൽ താൻ പണം മുടക്കി ഒൻപതു ചിത്രങ്ങൾ ചെയ്യ്തിട്ടുണ്ട് നിർമാതാവ് ദിനേശ് പണിക്കർ പറയുന്നു, എന്നാൽ തന്റെ കരിയറിൽ നഷ്ട്ടവും ലാഭവും ഉണ്ടാക്കി തന്ന രണ്ടു ചിത്രങ്ങൾഉണ്ട്, അതും രണ്ടു പ്രമുഖ…

നിർമാതാവ് എന്ന നിലയിൽ താൻ പണം മുടക്കി ഒൻപതു ചിത്രങ്ങൾ ചെയ്യ്തിട്ടുണ്ട് നിർമാതാവ് ദിനേശ് പണിക്കർ പറയുന്നു, എന്നാൽ തന്റെ കരിയറിൽ നഷ്ട്ടവും ലാഭവും ഉണ്ടാക്കി തന്ന രണ്ടു ചിത്രങ്ങൾഉണ്ട്, അതും രണ്ടു പ്രമുഖ നടന്മാർ അഭിനയിച്ച ചിത്രങ്ങൾ ആയിരുന്നു അവ രണ്ടും. ഒന്ന്  ലോഹിദാദാസ് തിരകഥ എഴുതി സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ നായകൻ ആയ ‘കിരീടം’.

കൃപ ഫിലിംസ് ബാനറിൽ താനും, എൻ കൃഷ്ണകുമാറും ചേർന്നാണ് കിരീടം നിർമിച്ചത്, ശരിക്കും ഈ ചിത്രം തന്റെ കരിയർ ഉയർത്തിയ ചിത്രങ്ങളിൽ ഒന്നായിരുന്നു, കളക്ഷൻ കൂടാതെ തനിക്ക് അഞ്ചു ലക്ഷം രൂപയും കൂടി തമിഴ്, തെലുങ്ക് എന്നി ഭാഷകളിൽ റീമേക്ക് ചെയ്യ്ത വകയിൽ കിട്ടിയിരുന്നു, എന്നാൽ തന്റെ കരിയർ നഷ്ട്ടം ഉണ്ടാക്കിയ ചിത്രമായിരുന്നു മമ്മൂട്ടി ചിത്രമായ ‘സ്റ്റാലിൻ ശിവദാസ്’.

പടത്തിന് നല്ല കളക്ഷൻ ലഭിച്ചിരുന്നില്ല, 50, 60  ലക്ഷം രൂപയാണ് തനിക്ക് ഈ ചിത്രത്തിലൂടെ നഷ്ടപെട്ടത്, അതുപോലെ ഒരു കേസും ആ സിനിമയിലൂടെ തനിക്ക് വന്നു ചേർന്ന്. ഈ ചിത്രം ഇടതു സര്ക്കാരിനെ പിന്തുണച്ചു എന്ന് പറഞ്ഞുകൊണ്ടായിരുന്നു, അന്ന് സെൻസർബോർഡ് അംഗത്തിൽ   ഒരു കോൺഗ്രെസ്സുകാരൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചില എതിർപ്പ് പ്രകാരം ആയിരുന്നു കേസ്, ചിത്രം കാരണം എനിക്ക് അങ്ങനെയും നഷ്ടമുണ്ടായി ദിനേശ് പണിക്കർ പറയുന്നു.