ഒരു പാട്ടിനും, പ്രേമത്തിനും വേണ്ടി എന്തിനാ വെറുതെ ഒരു നായികയെ വെക്കുന്നത്! ‘മഞ്ഞുമ്മലിൽ’ നായികയെ വെക്കാത്തതിന് കുറിച്ച്; ചിദംബരം 

പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച മഞ്ഞുമ്മൽ ബോയ്സ് ഇപ്പോൾ ബോക്സ്ഓഫീസിൽ ആഗോളതലത്തിൽ 176 കോടി നേടി മുൻപോട്ട് കുതിക്കുകയാണ്, ഈ ഒരു വേളയിൽ ഇപ്പോൾ ചിത്രത്തിന്റെ സംവിധായകൻ ഒരു ഓൺ ലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, 2006 ൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം താൻ സംവിധാനം ചെയ്യ്തത്,

ഈ സിനിമയിൽ എല്ലാം പുരുഷ കഥാപാത്രങ്ങൾ മാത്രമല്ലേ ഉളളൂ  എന്ന അവതാരകന്റെ ചോദ്യത്തിനാണ് ചിദംബരം മറുപടി നൽകുന്നത്, ഈ ചിത്രത്തിൽ താൻ ഒരു നായികയെ വെച്ചിട്ടില്ല,  ഈ സിനിമ  ഒരു നടന്ന സംഭവത്തെ കാണിക്കുന്ന ഒന്നാണ്, ഇതിന്റെ കഥ എഴുതുന്ന സമയത്തു ഞാൻ യാതാർത്ഥ മഞ്ഞുമ്മൽ ബോയ്സിന് കണ്ടിരുന്നു, അവരുടെ ലൈഫ് തന്നെ കാണിക്കാൻ ഒരുപാട് സമയം വേണ്ടി വന്നു പിന്നെ അവരുടെ റൊമാൻസും കൂടി ആകുമ്പോൾ അത് ശരിയാവില്ല എന്ന് എനിക്ക് തോന്നി, എങ്കിലും താൻ അവരോടു ചോദിച്ചു

ഈ സംഭവം നടക്കുമ്പോൾ നിങ്ങൾക്ക് വല്ല പ്രണയം ഉണ്ടായിരുന്നോ എന്ന് അവർ ഒന്നും മിണ്ടിയില്ല കാരണം അവർ ഇന്ന്  വിവാഹിതരായതുകൊണ്ടായിരിക്കും , അപ്പോൾ ഞാൻ ചിന്തിച്ചു ഈ ഒരു ഇൻസിഡന്റ് കാണിക്കുമ്പോൾ അതിൽ ഒരു പാട്ടിനും, റൊമാന്സിനും വേണ്ടി എന്തിനാ വെറുതെ ഒരു നടിയെ വെക്കുന്നത് ചിദംബരം പറയുന്നു,