ചില സ്ഥലങ്ങളിൽ ഞങ്ങൾ പെട്ടുപോയി! ലോക്കൽ ഗുണ്ടകൾ പോലും വന്നു അവരുടെ ആവശ്യം മമ്മൂട്ടി സാറിനെ കാണണമെന്ന്, റോബി 

തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ് മമ്മൂട്ടി നായകനായ ‘കണ്ണൂർ സ്‌ക്വാഡ്,’ ഇപ്പോൾ ചിത്രത്തിനിടയിൽ സംഭവിച്ച ചില കാര്യങ്ങൾ പങ്കുവെക്കുകയാണ് സംവിധായാകാൻ റോബി വര്ഗീസ് രാജ്, ഈ സിനിമ ഷൂട്ട് ചെയ്യുന്ന സമയത്തു പലപ്പോഴും ചില സ്ഥലങ്ങളിൽ ഞങ്ങൾ പെട്ടുപോയിട്ടുണ്ട്. അവിടേക്ക് ചില ലോക്കൽ ഗുണ്ടകൾ വന്നു പ്രശ്നം ഉണ്ടാക്കി റോബി വര്ഗീസ് വ്യക്തമാക്കി.

ചില ലോക്കൽ സ്ട്രീറ്റുകൾ അവിടെ ഉണ്ട് ,ചിലതിൽ ഞങ്ങൾ പെട്ടുപോകുകയും ചെയ്യ്തു. ശരിക്കും പറഞ്ഞാൽ ഇതിൽ ചീഫ് അസ്സോസിയേറ്റ് ജിബിൻ അവൻ നല്ല ധൈര്യമുള്ളവനാണ്, അവന്റെ ധൈര്യത്തിലാണ് ഞാൻ പിടിച്ചുനിന്നിട്ടുള്ളത്, ഒരിക്കൽ ഷൂട്ടിങ് നടക്കുന്ന സമയത്തു അവിടുത്തെ  ചില ലോക്കൽ ഗുണ്ടകൾ എത്തി, അവരുടെ കൈയിൽ തോക്കുമുണ്ട്, നല്ലവണ്ണം മദ്യപിച്ചിട്ടാണ് അവർ എത്തിയത്, ആദ്യ൦ ഈ തോക്ക് കണ്ടപ്പോൾ എന്തോ കമ്പ് ആയിരിക്കുമെന്നാണ് വിചാരിച്ചത് പിന്നീടാണ് അത് തോക്കാണെന്നു മനസിലായത്.

അവർ ഷൂട്ടിങ് ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു ആ സമയത്തു വേണമെങ്കിൽ മമ്മൂട്ടി സാറിനെ പോകാമായിരുന്നു, എന്നാൽ അദ്ദേഹം അതിന് തയ്യാറായില്ല, ഞങ്ങളോടൊപ്പം നിന്നു, എന്നാൽ  അവരുടെ ആവശ്യം മമ്മൂട്ടി സാറിനെ കാണണം പിന്നെ ഒരു ഫോട്ടോ എടുക്കണം, അവർ റോഷാക് സിനിമ കണ്ടു അന്ന്, അതിനെ അദ്ദേഹത്തെ കണ്ടു നല്ല ചിത്രമെന്ന് പറയാൻ  എത്തിയതാണ്, എന്തായലും ഷൂട്ടിങ് നടക്കണമല്ലോ അദ്ദേഹം അവരോടൊപ്പം സെൽഫി എടുത്തു, പിന്നീടാണ് ഷൂട്ടിംഗ് ആരംഭിച്ചത്.