വിശ്വസിച്ച് കൂടെ നിന്നവർ ചതിച്ചപ്പോഴും ചിരിച്ച് കൊണ്ട് നിന്ന മനുഷ്യൻ, അറ്റ്ലസ് രാമചന്ദ്രൻ

നിരവധി ആരാധകർ ഉണ്ടായിരുന്ന താരമാണ് അറ്റ്ലസ് രാമചന്ദ്രൻ. വർഷങ്ങൾ കൊണ്ട് ബിസിനെസ്സ് രംഗത്ത് സജീവമായി നിന്ന താരത്തിന് നിരവധി ആരാധകരാനുണ്ടായിരുന്നത്. ബിസിനസ്സുകാരൻ മാത്രമല്ല, നല്ല ഒരു കലാകാരൻ കൂടിയാണ് അറ്റ്ലസ് രാമചന്ദ്രൻ. നിരവധി ചിത്രങ്ങൾ…

നിരവധി ആരാധകർ ഉണ്ടായിരുന്ന താരമാണ് അറ്റ്ലസ് രാമചന്ദ്രൻ. വർഷങ്ങൾ കൊണ്ട് ബിസിനെസ്സ് രംഗത്ത് സജീവമായി നിന്ന താരത്തിന് നിരവധി ആരാധകരാനുണ്ടായിരുന്നത്. ബിസിനസ്സുകാരൻ മാത്രമല്ല, നല്ല ഒരു കലാകാരൻ കൂടിയാണ് അറ്റ്ലസ് രാമചന്ദ്രൻ. നിരവധി ചിത്രങ്ങൾ ആണ് താരം നിർമ്മിച്ചത്. ചന്ദ്രകാന്ത ഫിലിംസ് എന്ന പേരിലുള്ള സിനിമ ബാനറിൽ ആണ് താരം സിനിമകൾ നിർമ്മിച്ചിരുന്നത്. നിരവധി നല്ല ചിത്രങ്ങൾ ആണ് ഈ ബാനറിൽ മലയാളികൾക്ക് ലഭിച്ചത്. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ സാമ്പത്തിക തകർച്ചയിൽ 2015 ൽ അദ്ദേഹം ജയിലിൽ കിടക്കുകയായിരുന്നു. മൂന്നു വർഷക്കാലം അറ്റ്ലസ് രാമചന്ദ്രൻ ജയിലിൽ തുടർന്ന്.

ശേഷം 2018 ൽ ആണ് താരം പുറത്തിറങ്ങിയത്. ശേഷം വീണ്ടും സ്വർണ്ണ വ്യാപാരത്തിൽ കൂടി തിരിച്ച് വരാൻ ഒരുങ്ങവെ ആണ് അദ്ദേഹത്തിനെ അപ്രതീക്ഷിതമായി മരണം വിളിച്ച് കൊണ്ട് പോയത്. ഇപ്പോഴിതാ അദ്ദേഹത്തിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. രാമചന്ദ്രന്‍ എല്ലാവരെയും വിശ്വസിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ജയിലിലായപ്പോള്‍ ഷോറൂമുകളിലുണ്ടായിരുന്ന സ്വര്‍ണ്ണവും രത്‌നവുമൊക്കെ തന്റെ വിശ്വസ്തരെന്നു കരുതിയവര്‍ കൊണ്ടുപോയിരുന്നുവെന്ന് കുറിപ്പില്‍ പറയുന്നു. ബാക്കി വന്നതെല്ലാം വിറ്റുപെറുക്കിയാണ് ഇന്ദിരാ രാമചന്ദ്രന്‍ ജീവനക്കാര്‍ക്കെല്ലാം ശമ്പള ബാക്കി നല്‍കിയത്.

ജയിലില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ തന്റെ മാനേജര്‍മാരെയെല്ലാം രാമചന്ദ്രന്‍ വിളിച്ചിരുന്നു. എന്നാല്‍ ആരും ഫോണെടുത്തില്ല. എന്നിട്ടും അദ്ദേഹം എല്ലാം ചിരിച്ചുകൊണ്ട് നേരിട്ടു. ആ ചിരി കണ്ടുനിന്നവരാണ് കരഞ്ഞത്. ആ മനുഷ്യന്‍ പഴയതുപോലെയാവണമെന്ന് പലരും ആഗ്രഹിച്ചിരുന്നു. എന്നാല്‍ അപ്പോഴേക്കും അദ്ദേഹത്തിന്റെ ജീവന്‍ മരണം കവര്‍ന്നു. എല്ലാവര്‍ക്കും ചിലപ്പോള്‍ ശതകോടീശ്വരന്‍ വരെയാവാന്‍ കഴിഞ്ഞേക്കും, എന്നാല്‍ നല്ല മനുഷ്യനാവാന്‍ കഴിയില്ലെന്നും അദ്ദേഹം ഒരു നല്ല മനുഷ്യനായിരുന്നുവെന്നും ആണ് കുറിപ്പിൽ പറയുന്നത്.