ദിഷ പഠാനിയുടെ മൂക്കിന് ഇതെന്ത് പറ്റി, പുതിയ ലുക്ക് ഇങ്ങനെയാണ്!!

ബോളിവുഡ് താരം ദിഷ പഠാനിക്ക് നേരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം നേരിയുകയാണ്. താരത്തിന്റെ പുതിയ ലുക്ക് ആണ് ആരാധകർക്ക് ഇഷ്ടപെടാഞ്ഞത്. ബോളിവുഡ് നിർമാതാവ് എക്ത കപൂർ ഒരുക്കിയ ദീപാവലി വരുന്നിൽ എത്തിയപ്പോഴാണ് ദിഷ…

ബോളിവുഡ് താരം ദിഷ പഠാനിക്ക് നേരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം നേരിയുകയാണ്. താരത്തിന്റെ പുതിയ ലുക്ക് ആണ് ആരാധകർക്ക് ഇഷ്ടപെടാഞ്ഞത്. ബോളിവുഡ് നിർമാതാവ് എക്ത കപൂർ ഒരുക്കിയ ദീപാവലി വരുന്നിൽ എത്തിയപ്പോഴാണ് ദിഷ പഠാനിയുടെ പുതിയ ലുക്ക് എല്ലാവരും കണ്ടത്. ചുവന്ന നിറത്തിലുള്ള ലെഹങ്കയായിരുന്നു താരത്തിന്റെ വേഷം.

ദിഷ മൂക്ക് പ്ലാസിറ്റിക് സർജറി ചെയ്തുവെന്നാണ് പ്രേക്ഷകരുടെ പുതിയ കണ്ടെത്തൽ. മുഖത്ത് സർജറി നടത്തിയിരിക്കുന്നുവെന്നാണ് മറ്റൊരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്. നടിയുടെ പുതിയ ലുക്ക് പ്രേക്ഷകർക്ക് തീരെ ഇഷ്ടപ്പെട്ടിട്ടില്ല എന്നാണ് കമന്റുകളിൽ നിന്ന് വ്യക്തമാക്കുന്നത്.തെലുങ്ക് സിനിമയായ ലോഫറിലൂടെയാണ് ദിഷ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

2016 ൽ പുറത്ത് ഇറങ്ങിയ ക്രിക്കറ്റ് താരം ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ എം. എസ് ധോണി അൺടോൾഡ് സ്റ്റോറി എന്ന സിനിമയാണ് താരത്തിന്റെ കരിയർ തന്നെ മാറ്റി മറിച്ചത്. ഭാരത്, ഭാഗി 2, മലംഗ്, ഭാഗി 3 എന്നിവയാണ് താരത്തിന്റെ പ്രധാന ചിത്രത്തങ്ങൾ. അടുത്തിടെ താരത്തിന്റെതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം പരാജയമായിരുന്നു.തെന്നിന്ത്യൻ താരം ശ്രുതി ഹാസൻ അടുത്തിടെ മൂക്കിനു സർജറി ചെയ്ത്തായി വെളിപ്പെടുത്തിയിരുന്നു