ഡാൻസ് കോസ്റ്റ്യൂമിന് മുകളിൽ ഡെനിം ജാക്കറ്റ് , വെറൈറ്റി ലുക്കിൽ പ്രിയ താരം

മലയാളികളുടെ പ്രിയ താരമായ ദിവ്യ ഉണ്ണി തന്‌റെ വിവാഹശേഷം കുടുംബത്തോടൊപ്പം യുഎസിൽ താമസിക്കുകയാണ്. ഇപ്പോൾ അഭിനയത്തിൽ ഒട്ടും തന്നെ സജീവമല്ല താരം അത് സമയം  നൃത്തത്തിൽ സജീവമാണ് താരം. സോഷ്യൽ മീഡിയയിൽ ദിവ്യ ഇടയ്ക്ക് നൃത്ത പരിപാടിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ യുഎസിലെ ടൈം സ്‌ക്വയറിൽ നിന്നുള്ള ചിത്രങ്ങളാണ് ദിവ്യ ഷെയർ ചെയ്തിരിക്കുന്നത്.


‘പരമ്പരാഗത നൃത്ത വേഷത്തിനൊപ്പം ഡെനിമും ധരിച്ച് ടൈം സക്വയറിലെ പ്രകടനത്തിന് മുൻപ്’ എന്നാണ് ചിത്രത്തൊടൊപ്പം ദിവ്യ കുറിച്ചത്. ഡാൻസ് ചെയ്യാനുള്ള വസ്ത്രം മറയ്ക്കുന്ന രീതിയിൽ ഡെനിം ജാക്കറ്റാണ് താരം അണിഞ്ഞിരിക്കുന്നത്. ന്യൂയോർക്കിലെ ടൈം സ്‌ക്വയറിലായിരുന്നു ദിവ്യയുടെ നൃത്ത പരിപാടി . നീതാ ബാഷിൻ ഷോയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അതേ സമയിം ദിവ്യ ഉണ്ണി പങ്കുവച്ച വെറൈറ്റി ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

അമേരിക്കയിൽ സ്ഥിര താമസമാക്കിയ ദിവ്യാ ഉണ്ണി അവിടെ സ്വന്തമായി നൃത്ത വിദ്യാലയം നടത്തുന്നുണ്ട്.കല്യാണ സൗഗന്ധികം എന്ന സിനിമയിൽ കൂടിയാണ് ദിവ്യ ആദ്യമായി നടിയായി എത്തിയത്. പിന്നീട് നിരവധി അവസരങ്ങൾ ദിവ്യയെ തേടിയെത്തി. വിവാഹ ശേഷം ദിവ്യ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു

 

Aiswarya Aishu