Categories: Film News

റോക്കി ഭായിക്കൊപ്പം കിടിലൻ നൃത്തവുമായി ശിവകാമിദേവി!

തെന്നിന്ത്യൻ ആരാധകരുടെ പ്രിയതാരമാണ് നടൻ യഷ്. താരത്തിന്റെ വയലൻസ് ആരാധകർക്ക് വളരെ ഇഷ്ടമാണ് അതുപോലെ തന്നെ നൃത്തം ചെയ്യാൻ നടനും വലിയ താത്പര്യമാണ്. നടൻ അഭിഷേക് അംബരീഷിന്റെ വിവാഹ വേദിയിൽ കന്നഡ താരം ദർശനൊപ്പം നൃത്തം ചെയ്യുന്ന യഷിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.


ദർശനൊപ്പം ആഘോഷവേദിയിൽ നൃത്ത ചുവടുകളുമായി സന്തോഷിക്കുന്ന യഷിന്റെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ് എന്നാൽ ഒരേ സ്റ്റെപ്പുകൾ ചെയ്തും പരസ്പരം പൊട്ടിച്ചിരിച്ചും കൂടുതൽ ആളുകളെ നൃത്തം ചെയ്യാൻ ക്ഷണിക്കുകയാണ് ഇരുവരും ഇതിൽ നടി രമ്യ കൃഷ്ണനൊപ്പവും യഷ് നൃത്തം ചെയ്യുന്നുണ്ട്. ഇതാണ് ആരാധകർക്ക് ഏറെ ഇഷ്ടപ്പെട്ടിരിക്കുന്നത്. രമ്യ കൃഷ്ണനൊപ്പം അതി മനോഹരമായാണ് താരം ചുവച്വെയ്ക്കുന്നത്.

അഭിഷേക് അംബരീഷിന്റെ വിവാഹ പാർട്ടിയിൽ, റോക്കി ഭായിയുടെ ഗെറ്റപ്പിൽ യാഷ് കറുത്ത ഷെർവാണിയിലാണ് എത്തിയത്. അതേ സമയം രമ്യാ കൃഷ്ണൻ പച്ച നിറത്തിലുള്ള സാരിയിലുമാണ് വന്നത്.യഷും രമ്യയും വേദിയിൽ പരസ്പരം സന്തോഷത്തോടെ നൃത്തം ചെയ്യുന്നതും വീഡിയോയിൽ കാണാം.ജനപ്രിയ നടനും രാഷ്ട്രീയ നേതാവുമായ അംബരീഷിന്റെയും നടി സുമലതയുടെയും മകനാണ് അഭിഷേക് അംബരീഷ്.

 

 

Aiswarya Aishu