കൃഷ്ണകുമാറിന്റെ മകൾ ദിയ ബിസിനസിലേക്ക്, ആശംസകൾ നേർന്ന് ആരാധകർ 

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് കൃഷ്ണകുമാറിന്റേത്, അഞ്ചു പെണ്ണുങ്ങളും താനും എന്ന് പറഞ്ഞാണ് കൃഷ്ണൻകുമാർ തന്റെ കുടുംബത്തെ എല്ലാവര്ക്കും പരിചയപ്പെടുത്തുക. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ വാർത്തകൾ അറിയുവാൻ എല്ലാവര്ക്കും വളരെ ഇഷ്ട്ടമാണ്, അതുപോലെ തന്നെ കൃഷ്ണകുമാറിന്റെ…

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് കൃഷ്ണകുമാറിന്റേത്, അഞ്ചു പെണ്ണുങ്ങളും താനും എന്ന് പറഞ്ഞാണ് കൃഷ്ണൻകുമാർ തന്റെ കുടുംബത്തെ എല്ലാവര്ക്കും പരിചയപ്പെടുത്തുക. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ വാർത്തകൾ അറിയുവാൻ എല്ലാവര്ക്കും വളരെ ഇഷ്ട്ടമാണ്, അതുപോലെ തന്നെ കൃഷ്ണകുമാറിന്റെ മക്കളെയും എല്ലാവര്ക്കും വളരെ ഇഷ്ട്ട്ടമാണ്, അഞ്ചു പെൺകുട്ടികൾ ആണ് കൃഷ്ണകുമാറിന്. തന്റെ വീട്ടിലെ രസകരമായ അനുഭവങ്ങൾ എല്ലാം തന്നെ കൃഷ്ണകുമാർ പങ്കു വെക്കാറുണ്ട്. മൂത്ത മകള്‍ അഹാന സിനിമയില്‍ സജീവമാണ്. താരത്തിന്റെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഒന്നായിരുന്നു.

രണ്ടാമത്തെ മകൾ ദിയ ഒഴികെ ബാക്കി ഉള്ള മൂന്ന് പേരും സിനിമയിൽ അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു. ദിയ ഇപ്പോൾ ഡാൻസിൽ ആണ് ശ്രദ്ധ നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ദിയ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ പുതിയ തുടക്കവുമായി എത്തിയിരിക്കുകയ ദിയ, ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ദിയ തന്റെ പുതിയ സംരംഭത്തെക്കുറിച്ച് പറഞ്ഞത്. സുഹൃത്തിന്റെ ഷോപ്പില്‍ നിന്നായിരുന്നു താരപുത്രി ആഭരണങ്ങള്‍ തിരഞ്ഞെടുത്തത്. വൈഷ്ണവിനൊപ്പമുള്ള വീഡിയോയും ദിയ പങ്കിട്ടിരുന്നു. കമ്മലും മാലയുമുള്‍പ്പടെയുള്ള ആഭരണങ്ങളായിരുന്നു ദിയ തിരഞ്ഞെടുത്തത്. കമന്റ് ബോക്‌സ് ഓഫാക്കിയായിരുന്നു ദിയ വീഡിയോ പോസ്റ്റ് ചെയ്തത്. അഭിനയ മേഖലയ്‌ക്കൊപ്പമായി ബിസിനസ് രംഗത്തും തിളങ്ങുന്ന താരങ്ങളേറെയാണ്.

കാവ്യ മാധവനും പൂര്‍ണിമയും പേളി മാണിയും പ്രിയ മോഹനും ആര്യയുമെല്ലാം അവരവരുടെ ബ്രാന്‍ഡുകളിലൂടെ അറിയപ്പെടുന്നവരാണ്. ദിയ കൃഷ്ണയും ബിസിനസിലെ സാധ്യത ഉപയോഗിക്കാനുള്ള ശ്രമത്തിലാണ്. ഇന്‍സ്റ്റഗ്രാമിലെ ബയോയില്‍ തന്നെ ദിയ ഇതേക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. അടുത്തിടെയാണ് ദിയ തന്റെ പ്രണയം തുറന്നു പറഞ്ഞത്. തന്റെ സുഹൃത്ത് വൈഷ്ണവുമായി താൻ പ്രണയത്തിൽ ആണെന്നാണ് താരം പറഞ്ഞത്, വൈശനവിനൊപ്പമുള്ള ചിത്രങ്ങൾ ദിയ തന്റെ സോഷ്യൽ മീഡിയയിൽ നിരന്തരം പങ്കുവെക്കാറുണ്ടായിരുന്നു, ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്ന് ഗോസിപ്പുകളും ഉണ്ടായിട്ടുണ്ട്, എന്നാൽ അന്നൊന്നും ഇരുവരും ആ വാർത്തയെ നിഷേധിക്കുക ആയിരുന്നു, വൈഷ്‌ണവാണ് തന്റെ പ്രണയം ആദ്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്, പിന്നാലെ ദിയയും എത്തി.