അശ്വിന്‍ സമ്മാനിച്ച പ്രണയ മോതിരം ഇതാ!!! ചിത്രവുമായി ദിയ

ഏറെ ആരാധകരുള്ള താരപുത്രിയാണ് ദിയ കൃഷ്ണ. ദിവസങ്ങള്‍ക്ക് മുന്‍പാണ് താരം പുതിയ പ്രണയം വെളിപ്പെടുത്തിയത്. സുഹൃത്തായ അശ്വിനുമായി പ്രണയത്തിലാണെന്ന് താരം തന്നെ സ്ഥിരീകരിച്ചിരുന്നു. പ്രൊപ്പോസിങ് വീഡിയോയും താരം പങ്കുവച്ചിരുന്നു. പ്രണയകാല വിശേഷങ്ങള്‍ ഓരോന്നായി ഇരുവരും…

ഏറെ ആരാധകരുള്ള താരപുത്രിയാണ് ദിയ കൃഷ്ണ. ദിവസങ്ങള്‍ക്ക് മുന്‍പാണ് താരം പുതിയ പ്രണയം വെളിപ്പെടുത്തിയത്. സുഹൃത്തായ അശ്വിനുമായി പ്രണയത്തിലാണെന്ന് താരം തന്നെ സ്ഥിരീകരിച്ചിരുന്നു. പ്രൊപ്പോസിങ് വീഡിയോയും താരം പങ്കുവച്ചിരുന്നു. പ്രണയകാല വിശേഷങ്ങള്‍ ഓരോന്നായി ഇരുവരും പങ്കുവയ്ക്കുന്നുണ്ട്.

തന്നെ മനസ്സുതുറന്ന് സ്നേഹിക്കുന്നയാളാണ് അശ്വിന്‍ ഗണേഷ് എന്ന് ദിയ കൃഷ്ണ പറഞ്ഞിട്ടുണ്ട്. ദിയകൃഷ്ണ തന്റെ യൂട്യൂബ് ചാനലിലൂടെ അശ്വിന്റെ വീട് സന്ദര്‍ശിച്ചതിന്റെ വിശേഷങ്ങളെല്ലാം പങ്കുവെച്ചിരുന്നു,

വലരെ സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്നയാളാണ് അശ്വിന്‍ ഗണേഷ്. നന്നായി പഠിച്ച് സ്വന്തം പ്രയത്നത്തില്‍ നല്ലൊരു ജോലിയുംവാങ്ങിയിട്ടുണ്ട്. അശ്വിന് ദിയയോട് തോന്നിയ സ്നേഹം തുറന്നു പറയുഞ്ഞിരുന്നു, ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു.

ഇപ്പോഴിതാ തന്റെ പ്രൊപോസല്‍ മോതിരം ആരാധകരെ കാണിച്ചിരിക്കുകയാണ് ദിയ. മോതിര വിരലില്‍ അണിഞ്ഞ മോതിരത്തില്‍ തിളക്കമുള്ള വെള്ളാരങ്കല്ലുപോലെയുണ്ട്. അത് വജ്രമാണോ എന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്. തന്റെ മുന്‍ പ്രണയവും ബ്രേക്കപ്പുമെല്ലാം താരം പങ്കുവച്ചിരുന്നു.