Film News

വിവാഹത്തിനെ കുറിച്ച് മനസ് തുറന്നു ദിയ കൃഷ്ണ

നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ആണ് ദിയ കൃഷ്ണൻ. കൃഷ്ണകുമാറിന്റെ മൂന്നു മക്കളും സിനിമയിൽ തന്റെ കഴിവ് തെളിചെങ്കിലും രണ്ടാമത്തെ മകളായ ദിയ കൃഷ്ണൻ ഇത് വരെ സിനിമയിൽ തന്റെ അരങ്ങേറ്റം നടത്തിയിട്ടില്ല. എങ്കിൽ പോലും മികച്ച ഡാൻസറും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും ആണ് ദിയ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ദിയയ്ക്ക് ആരാധകരും ഏറെയാണ്. തന്റെ വിശേഷങ്ങൾ എല്ലാം മുടങ്ങാതെ ദിയ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെ ദിയയുടെ പേരിൽ പ്രചരിച്ച ഗോസിപ്പുകൾക്ക് എതിരെ ശക്തമായ രീതിയിൽ തന്നെ ദിയ മറുപടിയുമായി എത്തിയിരുന്നു. ദിയ ഗർഭിണി ആണെന്ന രീതിയിൽ വന്ന വാർത്തകളോടാണ് ദിയ പ്രതികരിച്ചത്.

എന്നാൽ ഇപ്പോൾ തന്റെ വിവാഹത്തിനെ കുറിച്ച് ദിയ ഒരു വിഡിയോയിൽ പങ്കുവെച്ച കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കല്യാണം കഴിക്കാൻ ഏറെ താല്പര്യമുള്ള ആൾ ആണ് താൻ എന്നാണ് ദിയ പറയുന്നത്. ചെറുപ്പം മുതൽ തന്നെ റൊമാന്റിക് സിനിമകൾ ഒക്കെ കാണുമ്പോൾ കല്യാണം കഴിച്ചു ഭർത്താനാവിനും കുട്ടികൾക്കും ഒപ്പം ജീവിക്കണം എന്നൊക്കെ ഭയങ്കര ആഗ്രഹം തനിക് ഉണ്ടായിരുന്നു. എന്നാൽ എന്റെ കല്യാണം ഇങ്ങനെ പോയാൽ ഇപ്പോഴെങ്ങും നടക്കുന്ന ലക്ഷണം ഇല്ല. കാരണം എന്നേക്കാൾ രണ്ടു വയസ്സിന് മൂത്തതാണ് ചേച്ചി.

എന്നാൽ അവൾ അടുത്തെങ്ങും വിവാഹം കഴിക്കാൻ ഉള്ള ഒരു പ്ലാനും അവൾക്ക് ഇല്ല. ഇങ്ങനെ പോയാൽ വീട്ടുകാരുടെ സമ്മതം ഉണ്ടെങ്കിൽ ചേച്ചിക്ക് മുൻപ് താൻ വിവാഹം കഴിക്കും എന്നും ചിരിച്ച് കൊണ്ട് ദിയ പറയുന്നു. ചേച്ചിയെ ഓവർടേക്ക് ചെയ്തു വിവാഹം കഴിക്കേണ്ടി വരും എനിക്കെന്നാണ് തോന്നുന്നത് എന്നും വിവാഹം ഉറപ്പിക്കുകയാണെങ്കിൽ അത് താൻ സോഷ്യൽ മീഡിയ വഴി അറിയിക്കുമെന്നും ദിയ പറഞ്ഞു.

Devika Rahul