പറഞ്ഞ പോലെ തന്നെ ചേച്ചിയെ ഓവർടേക്ക് ചെയ്യാൻ ചെയ്യാൻ ദിയ; ജീവിതത്തിലെ ഏറ്റവും സന്തോഷം വാർത്തയുമായി താരം

നടൻ കൃഷ്ണകുമാറിന്റെ മകളും നടി അഹാനയുടെ സഹോദരിയുമായ ദിയ കൃഷ്ണ വിവാഹിതയാകുന്നു. സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസറായ സെപ്റ്റംബറിലാണ് വിവാഹിതയാകുന്നത്. ദിയ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കാമുകൻ അശ്വിൻ ഗണേഷുമായിട്ടുള്ള ചിത്രം പങ്കുവച്ചാണ് ദിയ സെപ്റ്റംബർ 2024 എന്ന ടാഗിൽ ഇക്കാര്യം പങ്കുവെച്ചത്. ചിത്രത്തിന് താഴെ അശ്വിൻ കണ്ണമ്മ എന്നിട്ട കമൻറിനും ദിയ നൽകിയ മറുപടിയും വൈറലാണ്. വൈകാതെ മിസിസ് കണ്ണമ്മ ആകുമെന്നായിരുന്നു ദിയയുടെ മറുപടി.

ദിയയെ അശ്വിൻ പ്രപ്പോസ് ചെയ്യുന്ന വീഡിയോ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. എന്നാൽ, സെപ്റ്റംബറിൽ വിവാഹമാണോ അതോ നിശ്ച‌യമാണോ നടക്കുകയെന്നുള്ള കാര്യം വ്യക്തമല്ല. ‘കല്യാണം കഴിക്കാൻ നല്ല ആഗ്രഹമുള്ളയാളാണ്. ചെറുപ്പം മുതൽ സിനിമയിലെ റൊമാൻസൊക്കെ കണ്ട് കല്യാണം കഴിക്കാനും കുട്ടികളുമായി ജീവിക്കാനുമൊക്കെ എനിക്ക് വലിയ ആഗ്രഹമാണ്.

 

View this post on Instagram

 

A post shared by Diya Krishna (@_diyakrishna_)

പക്ഷെ എൻറെ ചേച്ചി ഈ അടുത്ത കാലത്തൊന്നും കെട്ടത്തില്ല. ചേച്ചിയേക്കാൾ രണ്ട് വയസ് ഇളയതാണ് ഞാൻ. എത്രകാലം കാത്തിരിക്കണമെന്ന് അറിയില്ല. മിക്കവാറും ചേച്ചിയെ ഓവർ ടേക്ക് ചെയ്യേണ്ടി വരുമെന്നാണ് തോന്നുന്നത്’ – മുമ്പ് വിവാഹത്തെ കുറിച്ച് ദിയ പറഞ്ഞ കാര്യങ്ങളും ചർച്ചകളിൽ നിറയുന്നുണ്ട്. കൃഷ്ണകുമാർ – സിന്ധു ദമ്പതികളുടെ നാല് മക്കളിൽ രണ്ടാമത്തെയാളാണ് ദിയ. മൂത്ത മകൾ അഹാന സിനിമയിൽ സജീവമാണ്. ഇഷാനി, ഹൻസിക എന്നിവരാണ് മറ്റുമക്കൾ.