മലയാളം, തമിഴ്, തെലുഗ്, കന്നഡ എന്നീ ഭാഷകളിൽ ഒരുകാലത്ത് സജീവമായിരുന്ന നടിയാണ് വിജയലക്ഷ്മി. എന്നാൽ ഇപ്പോൾ ഏറെ കഷ്ടതകൾ അനുഭവിക്കുന്ന സാഹചര്യത്തിലാണ് താരം. അതിനാൽ സഹായിക്കണം എന്ന അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് താരം. ”സഹിക്കാന്‍ കഴിയാത്ത ശാരീരിക മാനസിക പ്രശ്നങ്ങളുമായാണ് ഞാനിപ്പോള്‍ ജീവിക്കുന്നത്. എനിക്ക് ജീവിക്കണമെന്ന് വലിയ ആഗ്രഹമില്ല. എന്നാല്‍ എന്റെ സഹോദരിക്കും അമ്മയ്ക്കും വേണ്ടി പോരാടിയേ മതിയാകൂ. അവര്‍ എന്നെ ആശ്രയിച്ചാണ് ജീവിക്കുന്നത്. എന്റെ ജീവിതം പലരും പന്തു തട്ടുകയാണ്. നരകത്തേക്കാള്‍ മോശമായ അവസ്ഥയാണ് എന്റേത്. രജനി സാറിനെ എനിക്കു കാണണം. അദ്ദേഹം എന്നെ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. മറ്റുള്ളവരെല്ലാം എന്നെ കൈ ഒഴിഞ്ഞു.”