‘മനുഷ്യര്‍ തമ്മില്‍ത്തല്ലി ചാവുന്നത് കാണാന്‍ അധികകാലമൊന്നും വേണ്ടി വരില്ല…’ പിസിക്കെതിരെ ഡോക്ടറുടെ കുറിപ്പ്

പിസി ജോര്‍ജിനെതിരെ ഡോ. ഷിംന അസീസിന്റെ കുറിപ്പ്. ‘മുസ്‌ലിങ്ങളുടെ ഹോട്ടലിൽ ഒരു ഫില്ലർ വെച്ചിട്ടുണ്ടെന്നും അതിലൊരു തുള്ളി അവർ ചായയിൽ ഒഴിച്ചാൽ സ്‌ത്രീകളും പുരുഷൻമാരും വന്ധ്യംകരിക്കപ്പെടുമെന്നും പിസി ജോർജ്‌. എന്ത് മാത്രം വർഗീയവിഷമാണിയാൾ വമിച്ച്‌…

പിസി ജോര്‍ജിനെതിരെ ഡോ. ഷിംന അസീസിന്റെ കുറിപ്പ്. ‘മുസ്‌ലിങ്ങളുടെ ഹോട്ടലിൽ ഒരു ഫില്ലർ വെച്ചിട്ടുണ്ടെന്നും അതിലൊരു തുള്ളി അവർ ചായയിൽ ഒഴിച്ചാൽ സ്‌ത്രീകളും പുരുഷൻമാരും വന്ധ്യംകരിക്കപ്പെടുമെന്നും പിസി ജോർജ്‌. എന്ത് മാത്രം വർഗീയവിഷമാണിയാൾ വമിച്ച്‌ കൊണ്ടിരിക്കുന്നത്‌!

പോരാത്തതിന്‌ ലുലുമാൾ മലപ്പുറത്ത് വരാത്തത്‌ യൂസഫലിക്ക്‌ ഹിന്ദുക്കളുടെയും ക്രിസ്‌ത്യാനികളുടെയും മാത്രം കാശ്‌ പിടുങ്ങാനാണത്രേ. ഗൾഫിലൊക്കെ മുക്കിന്‌ മുക്കിന്‌ ലുലു ഉള്ളതൊക്കെ ഏത്‌ വകുപ്പിലാണാവോ…
സദസ്സ് ഇതൊക്കെ കേൾക്കുകയും കൈയ്യടിക്കുകയും ചെയ്യുന്നുണ്ട്‌. ഇമ്മാതിരി പാഷാണത്തിൽ കൃമികളെയൊക്കെ സമയം കളയാതെ പിടിച്ച്‌ കെട്ടിയിട്ടില്ലയെങ്കിൽ സമൂഹത്തിൽ വെറുപ്പും വിദ്വേഷവും കൂടിക്കൂടി മനുഷ്യർ തമ്മിൽത്തല്ലി ചാവുന്നത് കാണാൻ അധികകാലമൊന്നും വേണ്ടി വരില്ല…!!!’ ഡോ. ഷിംന കുറിക്കുന്നു.

അതേസമയം പിസി ജോര്‍ജിനെതിരെ യൂത്ത് ലീഗ് പരാതി നല്‍കിയിരുന്നു. ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ ‘അനന്തപുരി ഹിന്ദു മഹാസമ്മേളനം’ ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി സി ജോര്‍ജ് വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിലുടനീളം മുസ്ലിം സമുദായത്തെ വര്‍ഗീയമായി അധിക്ഷേപിക്കുകയും ബോധപൂര്‍വം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായും പരാതിയില്‍ പറയുന്നു. കച്ചവടം ചെയ്യുന്ന മുസ്ലീങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നു,

മുസ്ലീങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്ലിം കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് അദ്ദേഹം പ്രസംഗിച്ചതെന്നും പരാതിയില്‍ വ്യക്തമാക്കി. മുസ്ലിം സമുദായത്തെ സംശയത്തിന്റെ മുനയില്‍ നിറുത്താനും മറ്റു സമുദായത്തിലെ വിശ്വാസികള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മാത്രമാണ് കാരണമാകുകയെന്നും പരാതിയില്‍ ഉന്നയിച്ചു.