‘എന്റെ മോന്റെ പിറന്നാൾ വിളിക്കാൻ വന്നതാണ്, എല്ലാരും വരണം’ ; ഡിക്യൂവിനേയും മമ്മൂക്കയെയും ട്രോളി ട്രോളന്മാർ

കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാന്റെ നാല്പതാം പിറന്നാൾ ആഘോഷമാക്കിയത്. എന്നാൽ ദുല്ഖറിന്റെ പിറന്നാൾ ദിനത്തിൽ സ്കോർ ചെയ്തത് അച്ഛൻ മമ്മൂക്കയായിരുന്നു. തന്റെ സൂപ്പർ ക്ലാസ് ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി ആരാധകരുടെ…

കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാന്റെ നാല്പതാം പിറന്നാൾ ആഘോഷമാക്കിയത്. എന്നാൽ ദുല്ഖറിന്റെ പിറന്നാൾ ദിനത്തിൽ സ്കോർ ചെയ്തത് അച്ഛൻ മമ്മൂക്കയായിരുന്നു.

തന്റെ സൂപ്പർ ക്ലാസ് ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി ആരാധകരുടെ ഒന്നടങ്കം ശ്രദ്ധ തന്നിലേക്ക് കൊണ്ടുവരികയായിരുന്നു. ഈ ഒരു സംഭവത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പല തരത്തിലുമുള്ള ട്രോളുകളും മീമുകളും നിറയാൻ തുടങ്ങിയിരുന്നു.

ബർത്ത്ഡേ വാപ്പിച്ചി കൊണ്ടോയി, അച്ഛൻ ആണത്രേ അച്ഛൻ, എന്റെ മോന്റെ പിറന്നാൾ വിളിക്കാൻ വന്നതാണ്, എല്ലാരും വരണം, തുടങ്ങിയ തരത്തിലാണ് ട്രോളുകളും കമന്റുകളും എത്തിയിരിക്കുന്നത്.