‘കൊത്ത’യിലെ രാജാവിന്റെ വരവറിയിച്ചുകൊണ്ട് ദുൽഖറിന്റെ പുതിയ പോസ്റ്റർ 

ദുൽഖർ ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’, പാൻ ഇന്ത്യൻ ചിത്രമായ ഇതിന്റെ അപ്‌ഡേറ്റുകൾ ആരാധകർ ഇരുകയ്യും നീട്ടി ആണ് സ്വീകരിക്കാറുള്ളത്, ഇപ്പോൾ ചിത്രത്തിന്റെ പുതിയ പോസ്റ്റർ ആണ്  അണിയറപ്രവര്തകര്…

ദുൽഖർ ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’, പാൻ ഇന്ത്യൻ ചിത്രമായ ഇതിന്റെ അപ്‌ഡേറ്റുകൾ ആരാധകർ ഇരുകയ്യും നീട്ടി ആണ് സ്വീകരിക്കാറുള്ളത്, ഇപ്പോൾ ചിത്രത്തിന്റെ പുതിയ പോസ്റ്റർ ആണ്  അണിയറപ്രവര്തകര് പുറത്തുവിട്ടിരിക്കുന്നത്, ഈ ചിത്രമാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും.

കൊത്തയിലെ രാജവിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള ദുൽഖറിന്റെ പോസ്റ്റർ ആണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുക്കുന്നതും, ശരിക്കും മുഖത്തെ കർക്കശ സ്വാഭാവമുള്ള ഒരു രാജാവിന്റെ ചങ്കൂറ്റം ഈ പോസ്റ്ററിൽ കാണാനും സാധിക്കും. ബുധനാഴ്ച വൈകിട്ട് ആറു മണിക്കാണ് ചിത്രത്തിന്റെ വെടിക്കെട്ട് ടീസർ പ്രേഷകരിലേക്കു എത്തുന്നത്. അഭിലാഷ് ജോഷിയാണ് ദുൽഖറിന്റെ ഈ പാൻ ഇന്ത്യൻ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്

ആക്ഷൻ രംഗങ്ങളാൽ സൂപ്പറായ ഈ ചിത്രത്തിന്റെ ഡീസർ  മലയാളത്തിൽ മമ്മൂട്ടിയും, തമിഴിൽ സിമ്പുവും, കന്നടയിൽ രക്ഷിത് ഷെട്ടിയും, തെലുങ്കിൽ മഹേഷ് ബാബുവും,  പുറത്തിറക്കുന്നു ട്വിറ്റററിലെ ഇൻഡിയ ട്രെൻഡിങ് ലിസ്റ്റിൽ ദുൽഖർ രണ്ടാം സ്ഥാനം കരസ്ഥമാകുകയാണ്.