ഉലകനായകൻ കമല്ഹാസൻ വീണ്ടും മണിരത്നത്തിന്റെ സംവിധാനത്തില്‍ നായകനാകുന്നു എന്ന പ്രഖ്യാപനം വൻ ചര്‍ച്ചയായിരുന്നു. തഗ് ലൈഫ് എന്നാണ് ചിത്രന്റെ പേര് . നടൻ കമല്ഹാസൻ മണിരത്നവുമായി ഒന്നിക്കുമ്പോള്‍ ചിത്രം വൻ ഹിറ്റാകുമെന്ന് ആരാധകര്‍ ഉറപ്പിക്കുന്നു. കഴിഞ്ഞ ദിവസം പുറത്തുവിട്ട ടൈറ്റില്‍ അനൗണ്‍സ്മെന്റ് വീഡിയോയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മുപ്പത്തിയാര് വർഷങ്ങൾക്ക് ശേഷം മണിരത്നവും കമൽഹാസനും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും തഗ് ലൈഫിനുണ്ട്. ദുല്‍ഖർ സൽമാനും കമല്‍ഹാസനൊപ്പം എത്തുന്ന ചിത്രത്തിനെ കുറിചുള്ള മറ്റൊരു റിപ്പോര്‍ട്ടാണ് ഇപ്പോൾ ചര്‍ച്ചയാകുന്നത്.