തഗ് ലൈഫിൽ തീരുമാനിച്ചത് ദുൽഖറിനെയായിരുന്നില്ല; നറുക്ക് വീണത് ആ താരം പിൻമാറിയതിനാല്‍

ഉലകനായകൻ കമല്‍ഹാസൻ വീണ്ടും മണിരത്നത്തിന്റെ സംവിധാനത്തില്‍ നായകനാകുന്നു എന്ന പ്രഖ്യാപനം വൻ ചര്‍ച്ചയായിരുന്നു. തഗ് ലൈഫ് എന്നാണ് ചിത്രന്റെ പേര് .  നടൻ കമല്‍ഹാസൻ മണിരത്നവുമായി ഒന്നിക്കുമ്പോള്‍ ചിത്രം വൻ ഹിറ്റാകുമെന്ന് ആരാധകര്‍ ഉറപ്പിക്കുന്നു.…

ഉലകനായകൻ കമല്‍ഹാസൻ വീണ്ടും മണിരത്നത്തിന്റെ സംവിധാനത്തില്‍ നായകനാകുന്നു എന്ന പ്രഖ്യാപനം വൻ ചര്‍ച്ചയായിരുന്നു. തഗ് ലൈഫ് എന്നാണ് ചിത്രന്റെ പേര് .  നടൻ കമല്‍ഹാസൻ മണിരത്നവുമായി ഒന്നിക്കുമ്പോള്‍ ചിത്രം വൻ ഹിറ്റാകുമെന്ന് ആരാധകര്‍ ഉറപ്പിക്കുന്നു. കഴിഞ്ഞ ദിവസം  പുറത്തുവിട്ട ടൈറ്റില്‍ അനൗണ്‍സ്‍മെന്റ് വീഡിയോയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മുപ്പത്തിയാര് വർഷങ്ങൾക്ക് ശേഷം മണിരത്നവും കമൽഹാസനും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും തഗ് ലൈഫിനുണ്ട്.  ദുല്‍ഖർ സൽമാനും  കമല്‍ഹാസനൊപ്പം എത്തുന്ന ചിത്രത്തിനെ കുറിചുള്ള  മറ്റൊരു റിപ്പോര്‍ട്ടാണ് ഇപ്പോൾ  ചര്‍ച്ചയാകുന്നത്.

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ദുല്‍ഖറിനെയായിരുന്നില്ല തുടക്കത്തില്‍ മണിരത്നം ആലോചിച്ചത് എന്നാണ് ആ  റിപ്പോര്‍ട്ട്.  കമല്‍ഹാസൻ നായകനാകുന്ന തഗ് ലൈഫെന്ന ചിത്രത്തിലേക്ക് തമിഴ് യുവ നായകൻ ചിമ്പുവിനെയാണ് ആദ്യം പരിഗണിച്ചത് എന്നാണ് റിപ്പോര്‍ട്ട്. മറ്റ് തിരക്കുകള്‍ ഉള്ളതിനാല്‍ ചിമ്പു ചിത്രത്തിലേക്ക് എത്താതിരുന്ന സാഹചര്യത്തിലാണ് ചിത്രത്തിലെ  ഒരു പ്രധാന വേഷമായ കളക്ടറാകാൻ ദുല്‍ഖര്‍ എത്തുന്നതെന്നുമാണ് റിപ്പോര്‍ട്ട്. ദുല്‍ഖര്‍ നായകനായി നേരത്തെ മണിരത്‍നത്തിന്റെ സംവിധാനത്തില്‍ ഒകെ കാതല്‍ കണ്‍മണി എന്ന ചിത്രം പ്രദര്‍ശനത്തിന് എത്തുകയും വിജയമാകുകയും ചെയ്‍തിരുന്നു. മാസ്റ്റർമാരായ മണി സാറിന്റെയും കമൽ സാറിന്റെയും ഐതിഹാസിക സംഗമം. ഒരു ജീവിതകാലത്തേക്കുള്ള പഠനാവസരം. കെഎച്ച് 234ന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അനുഗ്രഹീതനാണെന്ന് ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഹേയ് സിനാമിക എന്ന ചിത്രത്തിനു ശേഷം ദുൽഖർ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. സുധ കൊങ്കര സംവിധാനം ചെയ്ത് സൂര്യ, നസ്രിയ, വിജയ് വർമ്മ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന സൂര്യ 43 ആണ് ദുൽഖറിന്റെ പുറത്തിറങ്ങാനുള്ള അടുത്ത തമിഴ് ചിത്രം. പുറനാനൂറ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.  2015ൽ പുറത്തിറങ്ങിയ ഓക്കേ കണ്മണി എന്ന ചിത്രത്തിലാണ് മണിരത്‌നവും ദുൽഖറും ആദ്യമായി ഒന്നിച്ചത്. നിത്യാ മേനോൻ, പ്രകാശ് രാജ്, ലീല സാംസൺ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.  സെൽവമണി സിൽവരാജ് സംവിധാനം ചെയ്യുന്ന കാന്താ. വെങ്കി അറ്റ്ലൂരിരിയുടെ ലക്കി ഭാസ്കർ എന്നിവയാണ് ദുക്കറിന്റെ മറ്റു പ്രോജക്ടുകൾ. ഉലകനായകന്റെ പിറന്നാൾ ആഘോഷത്തിലും പങ്കെടുക്കാൻ ദുൽഖറിന് ക്ഷണം ലാഭജിച്ചിരുന്നു. ലോകേഷ് കനകരാജ്, ആമിർഖാൻ, ശിവ രാജ്‌കുമാർ , വിഷ്ണു വിശാൽ , നെ;ക്ളസ്റൺ ദിലീപ് കുമാർ എന്നിവരും ആഘോഷപരിപാടിയിൽ എത്തിയിരുന്നു.

കമല്‍ഹാസൻ നായകനാകുന്ന തഗ് ലൈഫിനെ കുറിച്ച് പ്രതീക്ഷകള്‍ പ്രകടിപ്പിച്ച് ലോകേഷ് കനകരാജ് എഴുതിയ വാക്കുകളും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഉജ്ജ്വലമായ ഉള്ളടക്കം എന്നാണ് അനൗണ്‍സ്‍മെന്റ് വീഡിയോ കണ്ട് ലോകേഷ് കനകരാജ് അഭിപ്രായപ്പെടുന്നത്. ധീരമായ ആഖ്യാനം എന്നും അഭിപ്രായപ്പെടുന്ന സംവിധായകൻ ലോകേഷ് കനകരാജ് തഗ് ലൈഫിലെ അനൗണ്‍സ്‍മെന്റ് വീഡിയോയിലേത് സ്‍ഫോടനാത്മകമായ വിഷ്വല്‍സാണെന്നും വ്യക്തമാക്കുന്നു. ലോകേഷ് കനകരാജിന്റെ വാക്കുകളും ചര്‍ച്ചയാകുകയാണ്. രംഗരയ ശക്തിവേല്‍ നായകര്‍ എന്നാണ് ചിത്രത്തില്‍ നടൻ കമല്‍ഹാസൻ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേര്. ആക്ഷനും പ്രധാന്യം നല്‍കുന്ന ഒരു ചിത്രമായിരിക്കും കമല്‍ഹാസന്റെ തഗ് ലൈഫ് എന്നാണ് വ്യക്തമാകുന്നത്. സമീപകാലത്തെ മലയാളമടക്കമുള്ള ഇന്ത്യൻ ഭാഷാ ചിത്രങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ച് അൻപറിവാണ് കമല്‍ഹാസന്റെ തഗ് ലൈഫിലും സ്റ്റണ്ട് കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത്. സംഗീതം എ ആര്‍ റഹ്‍മാനാണ്.