നിങ്ങള്‍ തന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി!! കൊത്തയിലെ രാജാവിനെ ഏറ്റെടുത്തതിന് നന്ദിയറിയിച്ച് ദുല്‍ഖര്‍

തിയ്യേറ്ററില്‍ മികച്ച പ്രതികരണം നേടുകയാണ് ദുല്‍ഖര്‍ സല്‍മാന്റെ ‘കിംഗ് ഓഫ് കൊത്ത’. ഓണം റിലീസായി എത്തിയ ആര്‍ഡിഎക്‌സും കൊത്തയുമാണ് തകര്‍പ്പന്‍ മത്സരം. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിംഗ്…

തിയ്യേറ്ററില്‍ മികച്ച പ്രതികരണം നേടുകയാണ് ദുല്‍ഖര്‍ സല്‍മാന്റെ ‘കിംഗ് ഓഫ് കൊത്ത’. ഓണം റിലീസായി എത്തിയ ആര്‍ഡിഎക്‌സും കൊത്തയുമാണ് തകര്‍പ്പന്‍ മത്സരം. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. റിലീസിന് മുന്‍പേ ഏറെ ഹൈപ്പോടെയാണ് ചിത്രം തിയ്യേറ്ററിലെത്തിയത്. ആ പ്രതീക്ഷ കൊത്തയിലെ രാജാവ് കാത്തിട്ടുണ്ടെന്നാണ് ആദ്യദിനം മുതലുള്ള റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന് നല്‍കിയ വലിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. സിനിമ പ്രദര്‍ശനം തുടരുന്നതിനിടയില്‍ ‘വിജയകരമായി മുന്നേറുന്നു’ എന്ന പോസ്റ്ററാണ് ഡിക്യു പങ്കുവച്ചത്.

‘നിങ്ങള്‍ തന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഓരോ ദിവസവും, ഓരോ സിനിമയും ഓരോ പാഠങ്ങളാണ്. അതിലൂടെയാണ് നിങ്ങള്‍ ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. ഇതിനായി ഞങ്ങളുടെ ഓരോ പ്രേക്ഷകര്‍ക്കും നന്ദി പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.’ എന്നാണ് ദുല്‍ഖര്‍ പങ്കുവച്ചത്.