Categories: Film News

കാത്തിരിപ്പുകൾ അവസാനിച്ചു, ഷാരുഖ് ചിത്രം ഡങ്കി ഒടിടിയിലെത്തി; എവിടെ കാണാം…

ഷാരൂഖ് ഖാൻ നായകനായ ഡങ്കി ഒടിടിയിൽ പ്രദർശനത്തിന് എത്തി. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് ചിത്രം ഒടിടിയിൽ എത്തിയിട്ടുള്ളത്. നെറ്റ്ഫ്ലിക്സിലാണ് ഡങ്കി പ്രദർശിപ്പിക്കുന്നത്. പൊതുവേ ഷാരൂഖ് ഖാൻ നായകനായ ഒരു ചിത്രം റിലീസ് ചെയ്യുമ്പോഴുള്ള ആർപ്പുവിളികളോടെയല്ല ഡങ്കി തീയറ്റുകളിൽ എത്തിയത്. ലോ ഹൈപ്പിലാണ് വന്നതെങ്കിലും പോലും ഡങ്കിയെ പ്രേക്ഷകർ സ്വീകരിച്ചിരുന്നു. ഇന്ത്യയിൽ മാത്രം ഡങ്കി 250 കോടി രൂപയിൽ അധികം നേടി എന്നായിരുന്നു റിപ്പോർട്ടുകൾ.

ഷാരൂഖ് ഖാനടക്കം എല്ലാ മുൻനിര താരങ്ങൾക്കും സംവിധായകനുമൊക്കെ കുറഞ്ഞ പ്രതിഫലമായിരുന്നു ഡങ്കിക്കായി ലഭിച്ചതെന്നും വാർത്തകൾ വന്നിരുന്നു. കുറഞ്ഞ ചെലവിലാണ് ഡങ്കി ഒരുക്കിയ്. അതുകൊണ്ട് തന്നെ സാമ്പത്തികമായ ചിത്രം വിജയം തന്നെയായിരുന്നു. ഒരു രാജ്‍കുമാർ ഹിറാനി ചിത്രം എന്ന നിലയിൽ പ്രേക്ഷക സ്വീകാര്യതയും ഡങ്കിക്ക് ലഭിച്ചു. പഠാനും ജവാനും പോലെ ആക്ഷൻ ചിത്രമല്ലെങ്കിലും ആഗോളതലത്തിൽ ഷാരൂഖ് ഖാന്റെ ഡങ്കിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Anu