Film News

മലയാളികൾക്ക് ആഘോഷിക്കാൻ മറ്റൊരു താര വിവാഹം കൂടി 2024ൽ; തുറന്ന് പറഞ്ഞ് ശ്രീവിദ്യയും രാഹുലും

സിനിമയിലൂടെയും പിന്നീട് ടെലിവിഷൻ ഷോകളിലൂടെയും ആരാധകരെ സ്വന്തമാക്കിയ താരമാണ് ശ്രീവിദ്യ മുല്ലശ്ശേരി. സ്റ്റാർ മാജിക് ഷോയാണ് ശ്രീവിദ്യയെ പോപ്പുപ്പലറാക്കിയത്. കാസർഗോഡ് സ്വദേശിയായ ശ്രീവിദ്യ പത്തോളം സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. ഇപ്പോൾ തന്റെ വിവാഹകാര്യത്തെ കുറിച്ചുള്ള വിവരങ്ങളാണ് ശ്രീവിദ്യ പങ്കുവെച്ചിട്ടുള്ളത്. യൂട്യൂബ് ചാനലിലൂടെ വിവാഹത്തെ കുറിച്ചും ഭാവി വരനെ കുറിച്ചുമെല്ലാം ശ്രീവിദ്യ തുറന്നുപറഞ്ഞു. സംവിധായകനായ രാഹുൽ രാമചന്ദ്രൻ ആണ് ശ്രീവിദ്യയുടെ ഭാവി വരൻ.

കഴിഞ്ഞിടെ ഇരുവരും എൻഗേജ്മെൻറ് ആനിവേഴ്സറി ആഘോഷിച്ചിരുന്നു. ഒരു അഭിമുഖത്തിനിടെ വിവാഹത്തിന് മുമ്പ് എൻഗേജ്മെൻറ് ആനിവേഴ്സറി ആഘോഷിക്കുന്ന ചുരുക്കം ചിലരിൽ ഒരാളായിരിക്കും നിങ്ങൾ എന്ന അവതാരക അഭിപ്രായപ്പെട്ടതോടെ ഇതിന് മറുപടിയും ഇരുവരും നൽകി. ഏപ്രിലിൽ വിവാഹത്തിന് ഡേറ്റ് തീരുമാനിച്ചിരുന്നുെവെന്നും എന്നാൽ അമ്മൂമ്മ മരിച്ചതിനാൽ മുടങ്ങി പോയെന്നുമാണ് ശ്രീവിദ്യ പറയുന്നത്. ജൂൺ, ജൂലൈ മാസങ്ങളിൽ ഇരുവരുടെയും പിറന്നാൾ ആയതിനാൽ അതും നീണ്ട് പോകും. എന്തായാലും 2024ൽ തന്നെ ശ്രീവിദ്യയുടെ കഴുത്തിൽ താലികെട്ടുമെന്ന് രാഹുൽ പറഞ്ഞു.

ഡേറ്റ് തീരുമാനിച്ചാൽ തീർച്ചയായും ആദ്യം തന്നെ പ്രേക്ഷകരെയാണ് അറിയിക്കുക. രാഹുലിൻറെ നിർബന്ധത്തിലാണ് യുട്യൂബ് ചാനൽ തുടങ്ങിയതെങ്കിലും ഇപ്പോൾ പ്രേക്ഷകരോട് വലിയ കമ്മിറ്റ്മെൻറാണ് ഉള്ളതെന്നും ശ്രീവിദ്യ കൂട്ടിച്ചേർത്തു. ദീർഘ കാലത്തെ പ്രണയത്തിനു ശേഷമാണ് ശ്രീവിദ്യയും രാഹുലും വിവാഹിതരാകുന്നത്.

Anu B