കള്ളനും ഭഗവതിയും, ‘വിവാദസാധ്യത’ എന്ന ആശങ്ക അനാവശ്യമാണെന്ന് സംവിധായകന്‍

വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കള്ളനും ഭഗവതിയും. ചിത്രത്തിന്റെ പേരിന്റെ വിവാദ സാധ്യത തള്ളിക്കളയുകയാണിപ്പോള്‍ സംവിധായകന്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍. ‘കള്ളനും ഭഗവതിയും എന്ന പേര് കേള്‍ക്കുമ്പോള്‍ തോന്നുന്ന ‘വിവാദസാധ്യത’ എന്ന ആശങ്ക അനാവശ്യമാണ്. ഏതെങ്കിലും ഒരു മതത്തെയോ വിശ്വാസത്തെയോ പുകഴ്ത്താനോ ഇകഴ്ത്താനോ ചിത്രത്തില്‍ ഒരിടത്തും ശ്രമിച്ചിട്ടില്ല. ഒരാള്‍ക്കുപോലും വിവാദപരമായി ചിന്തിക്കാനുള്ള അംശങ്ങള്‍ സിനിമയിലെങ്ങുമില്ലെന്ന് സംവിധായകന്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

”2019 ല്‍ ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’ എന്ന ചിത്രത്തിനു ശേഷം ഞാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കള്ളനും ഭഗവതിയും’. ഒന്നാമത്, സിനിമ എന്റെ മുഖ്യമേഖലയല്ല. മറ്റു പലതും ചെയ്യുന്നതിനിടെയാണ് സിനിമയ്ക്കായും സമയം നീക്കി വയ്ക്കുന്നത്. അതിനാലാണ് പലപ്പോഴും ഇടവേളകളുണ്ടാകുന്നതും. എന്റെ മറ്റു സിനിമകളെപ്പോലെയല്ല, തുടക്കം മുതല്‍ ‘കള്ളനും ഭഗവതി’ക്കും നല്ല പ്രചാരം കിട്ടിയിട്ടുണ്ടെന്നാണ് വിശ്വാസം. അതിനു പല കാരണങ്ങളുണ്ട്. ഒന്ന് ചിത്രത്തിന്റെ പേരാണ്. ‘കള്ളനും ഭഗവതിയും’ എന്നു കേള്‍ക്കുമ്പോള്‍ ആളുകള്‍ക്ക് ഒരു ആകാംക്ഷയുണ്ടാകും. ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെ എത്തിയപ്പോള്‍, അതെല്ലാം ആളുകളെ സ്വാധീനിച്ചു എന്നാണ് മനസ്സിലാകുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

ചിത്രം മാര്‍ച്ച് 31ന് തിയേറ്ററുകളിലെത്തും. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സലിം കുമാര്‍, ജോണി ആന്റണി, പ്രേംകുമാര്‍, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കര്‍,നോബി, ജയപ്രകാശ് കുളൂര്‍, ജയന്‍ ചേര്‍ത്തല, ജയകുമാര്‍, മാല പാര്‍വ്വതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. കെ.വി. അനില്‍ സ്‌ക്രിപ്റ്റ് ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം, പത്താം വളവിലൂടെ സ്വതന്ത്ര ക്യാമറാമാനായി മാറിയ രതീഷ് റാം നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

എഡിറ്റര്‍-ജോണ്‍കുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- രാജശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജേഷ് തിലകം, പശ്ചാത്തല സംഗീതം- രഞ്ജിന്‍ രാജ്, കലാ സംവിധാനം- രാജീവ് കോവിലകം, കോസ്റ്റ്യൂം ഡിസൈനര്‍- ധന്യാ ബാലകൃഷ്ണന്‍, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, സ്റ്റില്‍സ്- അജി മസ്‌ക്കറ്റ്,സൗണ്ട് ഡിസൈന്‍-സച്ചിന്‍ സുധാകര്‍, ഫൈനല്‍ മിക്സിംഗ്-രാജാകൃഷ്ണന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-സുഭാഷ് ഇളമ്പല്‍, അസ്സോസിയേറ്റ് ഡയറക്ടര്‍-ടിവിന്‍ കെ വര്‍ഗ്ഗീസ്, അലക്സ് ആയൂര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ഷിബു പന്തലക്കോട്, പരസ്യകല-യെല്ലോ ടൂത്ത്, കാലിഗ്രാഫി-കെ പി മുരളീധരന്‍, ഗ്രാഫിക്സ്-നിഥിന്‍ റാം. പി. ആര്‍.ഒ : വാഴൂര്‍ ജോസ്, എ. എസ് ദിനേശ്, മഞ്ജു ഗോപിനാഥ്.

Gargi