എങ്കിലും ചന്ദ്രികേ ഒടിടിയിൽ എത്തുന്നു; റിലീസ് തിയതി ഇതാണ്!

നവാഗതനായ ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത ചിത്രമാണ് എങ്കിലും ചന്ദ്രികേ ബേസിൽ ജോസഫും സുരാജ് വെഞ്ഞാറമൂടും സൈജു കുറുപ്പും തകർത്ത ഭിനയിച്ച എങ്കിലും ചന്ദ്രികേയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് മനോരമ മാക്സാണ്. തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണം ലഭിച്ച സിനിമ ഈ വരുന്ന ഏപ്രിൽ 1 ന് ഒടിടി പ്ലാറ്റ്ഫോമായ മനോരമ മാക്സിൽ റിലീസ് ചെയ്യും.

ഫെബ്രുവരി 17 ന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് എങ്കിലും ചന്ദ്രികേ. ഒരു വിവാഹവും തുടർന്നുള്ള ചില സംഭവങ്ങളുമാണ് എങ്കിലും ചന്ദ്രികേ പ്രമേയം. ഉത്തര മലബാറിന്റെ ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്ന സിനിമയുടെ ടൈറ്റിൽ റോളിൽ നിരഞ്ജന അനൂപാണ് എത്തുന്നത്. സംവിധായകൻ ആദിത്യൻ ചന്ദ്രശേഖരനും അർജുൻ രാധാകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

എങ്കിലും ചന്ദ്രികേ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് നിർമ്മിച്ചിരിക്കുന്നത്. ആൻ അഗസ്റ്റിനും വിവേക് തോമസുമാണ് സഹനിർമ്മാതാക്കൾ. ഛായാഗ്രാഹകനായി ജിതിൻ സ്റ്റാനിസ്ലാസും എഡിറ്ററായി ലിജോ പോളും എത്തുന്ന സിനിമയുടെ സംഗീത സംവിധാനം ഇഫ്തിയാണ്.വിനായക് ശശികുമാർ, മനു മഞ്ജിത്ത് എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്

Previous articleപത്ത് വർഷം മുമ്പ് സുകുമാരി, ഇന്ന് ഇന്നസെന്റ്, മാർച്ച് 26 മലയാള സിനിമയ്ക്ക് നഷ്ടങ്ങളുടെ ദിവസമാവുമ്പോൾ!!
Next articleസ്വന്തം ബന്ധുക്കൾ പോലും സിനിമയിൽ വരുന്നതിനെ എതിര് പറഞ്ഞു എന്നാൽ അമ്മ അവർക്കു നൽകിയ മറുപടി, സാനിയ