Home Film News കഷ്ടപ്പെട്ട് അഭിനയിച്ചാലും ആളുകൾ ഡിപ്രഷൻ സ്റ്റാർ എന്ന വിളി, വിഷമം തോന്നുമെന്ന് ഷെയിൻ നിഗം

കഷ്ടപ്പെട്ട് അഭിനയിച്ചാലും ആളുകൾ ഡിപ്രഷൻ സ്റ്റാർ എന്ന വിളി, വിഷമം തോന്നുമെന്ന് ഷെയിൻ നിഗം

ഷെയിൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ ഒന്നിച്ച് അഭിനയിച്ച ആർഡിഎക്‌സ് തീയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷനിടെ ഷെയിൻ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. എത്ര കഷ്ടപ്പെട്ട് ഉറക്കമൊഴിഞ്ഞ് അഭിനയിച്ചിട്ടും ഡിപ്രഷൻ സ്റ്റാർ എന്നൊക്കെയുള്ള ഹാഷ്ടാഗ് കാണുമ്പോൾ വിഷണം വരാറുണ്ടെന്നാണ് ഷെയിൻ പറയുന്നത്. ‘ഫിസിക്കൽ എഫേർട്ടുള്ള സിനിമയാണ് തനിക്ക് ചെയ്യാൻ കുറച്ചു കൂടി നല്ലതെന്ന് തോന്നുന്നു ഷൈൻ നിഗം പറഞ്ഞു. . മറ്റുള്ള വേഷങ്ങൾ നന്നായി ഉൾവലിക്കുമെന്നും . പുറത്തേക്ക് ഇറങ്ങനോ ആൾക്കാരെ കാണാനോ തോന്നാത്ത അവസ്ഥയായുണ്ടാക്കുമെന്നും ഷൈൻ പറയുന്നു . അതരാം വേഷങ്ങൾ ചെയ്യുമ്പോൾ ആ പടത്തിനും ആ സിറ്റുവേഷൻസിനും ഓക്കെ ആണ്.പക്ഷെ  എന്തൊക്കെ പറഞ്ഞാലും സിനിമ ജനങ്ങൾക്ക് എന്റർടെയ്ൻമെന്റ് ആയിരിക്കണം എന്നും കൂടി ഷൈൻ പറഞ്ഞു .അതോടൊപ്പം നമ്മൾ എത്ര എഫേർട്ട് എടുത്താലും ആളുകൾ നല്ലത് പറഞ്ഞാലും പ്രേക്ഷകർക്ക് വേണ്ടത് സന്തോഷമുള്ള പടങ്ങളാണ്. ഒരുപാട് എഫേർട്ട് എടുത്തിട്ടും ആളുകൾ ശ്രദ്ധില്ലല്ലോ എന്ന് തോന്നിയിട്ടുണ്ട്. ഒരു പക്ഷേ അങ്ങനെ ചിന്തിക്കാൻ പാടില്ലായിരിക്കും. എന്നാലും ഡിപ്രഷൻ സ്റ്റാർ എന്നൊക്കെ ചില ടാഗ് കാണുമ്പോൾ, ഇത്രയൊക്കെ കഷ്ടപ്പെട്ട് ഉറക്കമൊഴിച്ച് അഭിനയിച്ചിട്ടും, ആളുകൾ ഭയങ്കര സില്ലിയായി പറയുമ്പോഴും വിഷമം തോന്നും. ചിലപ്പോൾ അതൊക്കെ ഇതിന്റെ ഭാഗമായിരിക്കാം’ എന്നും ഷെയ്ൻ പറഞ്ഞു.

യുവാക്കൾക്കിടയിലും കുടുംബ പ്രേക്ഷകർക്ക് ഇടയിലും ഒരുപോലെ ആരാധകരുണ്ട് ഷെയ് നിഗത്തിനു . ബാലതാരമായാണ് ഷെയ്നിന്റെ മലയാള സിനിമയിലേക്കുള്ള എൻട്രി. 2010 ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ താന്തോന്നി എന്ന ചിത്രത്തിലൂടെയാണ് ഷെയിൻ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2016 ല്‍ കിസ്മത്ത് എന്ന സിനിമയിലൂടെ നായകനുമായി. അവിടെ നിന്നങ്ങോട്ട് ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തുകയായിരുന്നു ഷെയ്ൻ നിഗം .ഇടയ്ക്ക് ചില വിവാദങ്ങളും വിലക്കുകളും നേരിടേണ്ടി വന്നെങ്കിലും ഷെയ്ൻ നിഗം എന്ന നടനെ അത് കാര്യമായി ബാധിച്ചിട്ടില്ല.

Exit mobile version