ആരുമറിയാതെ ജ്യൂസ് കച്ചവടത്തില്‍ മാത്രം ഒതുങ്ങിപ്പോവേണ്ടിയിരുന്ന ഒരാള്‍!! നല്ലകാലം ചേരും വരെ കാത്തിരിക്കാന്‍ പഠിക്കുക

മലയാളത്തിലെ ഏറ്റവും ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. ഷോയുടെ അഞ്ചാം സീസണ്‍ ഇന്നലെ പൂര്‍ത്തിയായിരിക്കുകയാണ്. നൂറ് ദിവസങ്ങള്‍ നീണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സംവിധായകന്‍ അഖില്‍ മാരാര്‍ കിരീടം ചൂടി. 50 ലക്ഷം…

മലയാളത്തിലെ ഏറ്റവും ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. ഷോയുടെ അഞ്ചാം സീസണ്‍ ഇന്നലെ പൂര്‍ത്തിയായിരിക്കുകയാണ്. നൂറ് ദിവസങ്ങള്‍ നീണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സംവിധായകന്‍ അഖില്‍ മാരാര്‍ കിരീടം ചൂടി. 50 ലക്ഷം രൂപയും മാരുതി സുസുക്കിയുടെ പുതിയ എസ്യുവിയുമാണ് അഖില്‍ നേടിയത്.

‘പേരറിയാത്തവര്‍’ എന്ന സിനിമയില്‍ സഹ സംവിധായകനായിട്ടാണ് അഖിലിന്റെ സിനിമാ അരങ്ങേറ്റം കുറിച്ചത്. ‘ഒരു താത്വിക അവലോകനം’ എന്ന സിനിമയിലൂടെ അഖില്‍ സ്വതന്ത്ര്യ സംവിധായകനുമായി.

അഖിലിനെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യലിടത്ത് കുറിപ്പ് പങ്കിടുന്നത്. ഷോയുടെ തുടക്കം മുതല്‍ ഏറെ പ്രതീക്ഷ നിലനിര്‍ത്തിയ മത്സരാര്‍ഥിയായിരുന്നു അഖില്‍. ഏറ്റവും കൂടുതല്‍ വോട്ടുകളും അഖിലായിരുന്നു നേടിയിരുന്നത്.

അഖിലിനെ അഭിനന്ദിച്ചുള്ള ഒരു കുറിപ്പ് സോഷ്യലിടത്ത് ശ്രദ്ധേയമാകുകയാണ്. ഒരു കാലത്തു ആരുമറിയാതെ ജ്യൂസ് കച്ചവടത്തില്‍ മാത്രം ഒതുങ്ങി പോവേണ്ടിയിരുന്ന ഒരാളാണ് ഇന്ന് ബിഗ് ബോസ് എന്ന വലിയൊരു റിയാലിറ്റി ഷോ വിന്നര്‍ ആയിരിക്കുന്നത്. ഹിരണ്‍ എന്‍ പങ്കുവച്ച കുറിപ്പാണ് വൈറലായിരിക്കുന്നത്.

ഒരു കാലത്തു ആരുമറിയാതെ ജ്യൂസ് കച്ചവടത്തില്‍ മാത്രം ഒതുങ്ങി പോവേണ്ടിയിരുന്ന ഒരാള്‍ ഇന്ന് മലയാളത്തിലെ ബിഗ് ബോസ് എന്ന വലിയൊരു റിയാലിറ്റി ഷോ വിന്നര്‍ എന്ന പൊസിഷനില്‍ വരെ എത്തി നില്‍ക്കുന്നു….അതിനിടെ അദ്ദേഹം ഒരു സിനിമ വരെ സംവിധാനം ചെയ്തു…ഇതൊക്കെ എത്രയോ പേര്‍ക്ക് ഇന്നും സ്വപ്നമായിരിക്കാം….അഖില്‍ മാരാര്‍ ഒരു പ്രതീക്ഷ തന്നെയാണ്…

പറയാന്‍ ഒന്നേയുള്ളൂ…നല്ലകാലം വന്നു ചേരും വരെയും കാത്തിരിക്കാന്‍ പഠിക്കുക…ക്ഷമിക്കുക….അതുവരെ പ്രയത്‌നിച്ചു കൊണ്ടേ ഇരിക്കുക…പറ്റുമെങ്കില്‍ നമുക്ക് മുന്‍പേ വിജയിക്കുന്നവരെ ആത്മാര്‍ഥമായി അഭിനന്ദിക്കാന്‍ ശ്രമിക്കുക….ഒരു പക്ഷെ നമ്മള്‍ ഓരോരുത്തരുടെയും നല്ല സമയവും അകലെയല്ല…അഖില്‍ മാരാര്‍ക്ക് അദ്ദേഹത്തിന്റ മുന്നോട്ടുള്ള യാത്രയ്ക്ക് എല്ലാവിധ ആശംസകളും…?? നേര്‍ന്നാണ് ഹിരണ്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.