Film News

തനിക്ക് വലിയ നടന്മാരിൽ നിന്നും ഒരുപാട് മോശാനുഭവം ഉണ്ടായിട്ടുണ്ട് തുറന്നു പറയുന്നു; ശ്രുതി മേനോൻ

സിനിമാ രം​ഗത്ത് നിന്നും തനിക്കുണ്ടായ ചില മോശാനുഭവങ്ങൾ പങ്കുവെക്കുകയാണ് അവതാരകയും മോഡലുമായ ശ്രുതി മേനോൻ. വലിയ ന‌ടൻമാരിൽ നിന്നുമാണ്  തനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുള്ളത്  ശ്രുതി പറയുന്നു, സിനിമകൾ ചെയ്യുമ്പോൾ പോപ്പുലറായ സീനിയർ നടൻമാരുടെ തോന്നൽ താനൊരു ലൂസ് ക്യാരക്ടർ ആണെന്നാണ്. ഇത് എന്റെ പടമാണ്, അപ്പോൾ എന്റെ പ്രോപ്പർട്ടിയാണെന്ന മനോഭാവമാണ്. നിനക്കെന്തിനാണ് ഇത്ര നാണം എന്ന് സംവിധായകർ പബ്ലിക്കായി ചോദിച്ചിട്ടുണ്ട് നടി പറയുന്നു

താൻ അനുഭവിച്ചതിനേക്കാളും മോശം സമീപനങ്ങൾ മറ്റ് നടിമാർക്കും ഉണ്ടായിട്ടുണ്ടാകാ൦ ,താൻ വളരെ ചെറുപ്പമായിരുന്നു അന്ന്. അതിനാൽ  പ്രതികരിക്കാൻ പറ്റിയിരുന്നില്ല. കരയുകയാണ് താൻ ചെയ്തത്. മാത്രമല്ല അന്ന് പേടിയുണ്ടായിരുന്നും, താൻ ഇപ്പോൾ മലയാളം സിനിമകൾ ചെയ്യാത്തതിനാൽ ഇപ്പോഴും ഈ പ്രവണത ഉണ്ടോയെന്ന് അറിയില്ല

എന്നാൽ ഇക്കാരണങ്ങൾ കൊണ്ടല്ല മലയാളത്തിൽ നിന്ന്  താൻ മാറി നിന്നത് , മുംബൈയിലെ പ്രൊജക്ടുകളിൽ തിരക്കായതിനാലാണ് മലയാളത്തിൽ നിന്നും വിട്ട് നിന്നത്  , മാത്രമല്ല ഇന്നും മലയാളത്തിൽ നിന്ന് തന്നെ  വിളിച്ചാൽ താൻ എല്ലാം വിട്ട് വരുമെന്നും നടി പറയുന്നു

 

Suji