സ്ട്രീമിംഗ് രംഗത്തെ അതികായന്മാരായ ആമസോൺ പ്രൈം പ്രതിനിധികൾ കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങും സിനിമയെ വെല്ലുന്ന ഒരു വെബ് സീരിസിനെയാണ് പരിചയപ്പെടുത്തിയത്. മനോജ് വാജ്‌പേയും പ്രിയാമണിയും പ്രധാനവേഷത്തില്‍ എത്തുന്ന സീരിസില്‍ മലയാളി താരം നീരജ് മാധവും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിക്കായി ജോലി ചെയ്യുന്ന ശ്രീകാന്ത് എന്ന വ്യക്തിയായാണ് മനോജ് വാജ്‌പെയി അഭിനയിക്കുന്നത്. സുചിത്ര എന്ന കഥാപാത്രമായി പ്രിയാമണിയും മൂസയായി നീരജും എത്തുന്നു.

Ann Seethal, Lal Jose and Dinesh Panicker
രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ ആയതിനാല്‍ തന്റെ യഥാര്‍ത്ഥ ജോലി പുറത്ത് പറയാന്‍ കഴിയാത്ത ശ്രീകാന്ത് ആയി മനോജ് എത്തുമ്പോള്‍ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ആദ്യമായാണ് ഒരു മലയാള താരം വെബ് സീരിസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Neeraj Madhav and Anil Radhakirishna Menon

Ramesh Pisharodi and Neeraj Madhav

Dinesh Panicker and Siddharth Bharathan

Neeraj Madhav

Rachana Narayanan

Ann Seethal
