Film News

വിനയ് ഫോര്‍ട്ടിന്റെ ഫാമിലി പ്രദര്‍ശനത്തിന്!!

പ്രശസ്ത സംവിധായകന്‍ ഡോണ്‍ പാലത്തറയുടെ പുതിയ ചിത്രം ഫാമിലി തിയറ്റര്‍ പ്രദര്‍ശനത്തിനെത്തുന്നു. ഫെബ്രുവരി 23 തിയതി ആണ് ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയുന്നത്. വിനയ് ഫോര്‍ട്ട്, ദിവ്യ പ്രഭ, നില്‍ജ കെ ബേബി, മാത്യു തോമസ്, അഭിജ ശിവകല തുടങ്ങിയവര്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രം നിര്‍മിക്കുന്നത് ന്യൂട്ടണ്‍ സിനിമ ആണ്.

വിവിധ ദേശീയ അന്തര്‍ദേശിയ ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. ചിത്രത്തിന്റെ ട്രൈലെര്‍ ലോഞ്ച് ജനുവരി 27 നു പ്രശസ്ത സംവിധായകനും നടനുമായ അനുരാഗ് കശ്യപ് ആണ് നിര്‍വഹിച്ചത്.

തേര്‍ഡ് ഐ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 2024 മികച്ച ചലച്ചിത്രമായി ഫാമിലി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജലീല്‍ ബാദുഷ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കിയത് ബേസില്‍ സി ജെ ആണ്. ഡോണ്‍ പാലത്തറയോടൊപ്പം ഷെറിന്‍ കാതറിനും എഴുത്തില്‍ പങ്കാളിയായി.

Anu B