ആരാധകർ ഏറ്റെടുത്ത് വാലിബൻ ലുക്ക്; ഷൂട്ടിങ് വെല്ലുവിളി നിറഞ്ഞതെന്നു മണികണ്ഠൻ

ജയിലറിലെ മോഹൻലാലിന്റെ കഥാപാത്രം ലോകം മുഴുവൻ വൈറലായിക്കൊണ്ടിരിക്കുകയാണ്. മാത്യൂ എന്ന കഥാപാത്രത്തിന്റെ സ്റ്റൈലിഷ് ലുക്ക് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. കഴിഞ്ഞ ദിവസം  മോഹൻലാൽ തന്നെ ആ ലുക്ക് വീണ്ടും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോൾ അത്…

ജയിലറിലെ മോഹൻലാലിന്റെ കഥാപാത്രം ലോകം മുഴുവൻ വൈറലായിക്കൊണ്ടിരിക്കുകയാണ്. മാത്യൂ എന്ന കഥാപാത്രത്തിന്റെ സ്റ്റൈലിഷ് ലുക്ക് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. കഴിഞ്ഞ ദിവസം  മോഹൻലാൽ തന്നെ ആ ലുക്ക് വീണ്ടും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോൾ അത് തരം​ഗമായി മാറുന്നതാണ് നമ്മൾ കണ്ടത്. കുറെ നാളുകൾക്ക് ശേഷം ലാലേട്ടനെ അവർ കാണാൻ ആ​ഗ്രഹിച്ച രീതിയിൽ കാണാനായതിന്റെ സന്തോഷത്തിലാണ് ജയിലർ കണ്ട ഓരോ മലയാളി പ്രേക്ഷകനും. മലയാളത്തിൽ എന്ത് കൊണ്ട് അതിന് സാധിക്കുന്നില്ല എന്ന ചോദ്യവും പ്രേക്ഷകർക്കിടയിൽ ഉയരുന്നുണ്ട്.  ഇനി ആരാധകരുടെ പ്രതീക്ഷ വാലിബനിലാണ്. അതെ, ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഒരു മാസ് അപ്പിയറൻസിൽ മോഹൻലാലിനെ വീണ്ടും കാണാൻ ഇതിലൂടെ പ്രേക്ഷകർക്ക് സാധിച്ചേക്കും എന്ന് തന്നെയാണ് പ്രതീക്ഷ. പുറത്തുവന്ന വാലിബന്റെ ലുക്കുകളെല്ലാം ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ഇപ്പോൾ പുതിയൊരു ലൊക്കേഷൻ സ്റ്റിൽ കൂടി പുറത്തുവന്നിരിക്കുകയാണ്. പതിവ് പോലെ ഈ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറൽ തന്നെ. മലയാള സിനിമ പ്രേക്ഷകർക്ക് വാലിബൻ ഒരു പുതിയ അനുഭവം തന്നെ ആയിരിക്കും എന്നാണ് പ്രേക്ഷക പ്രതീക്ഷ.  വളരെ വ്യത്യസ്തമായ സിനിമയാകും വാലിബൻ എന്ന് മോഹൻലാൽ തന്നെ പറഞ്ഞിട്ടുള്ളതാണ്. മലൈക്കോട്ടൈ വാലിബനിലെ ലാലേട്ടന്റെ ഇൻട്രോ സീനിൽ തിയേറ്റർ കുലുങ്ങുമെന്ന് സംവിധായകൻ ടിനു പാപ്പച്ചൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. മോഹൻലാലും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. സിനിമയുടെ ചിത്രീകരണം പൂർത്തിയായി.

ആറ് മാസത്തോളം സമയമെടുത്താണ് സിനിമയുടെ മുഴുവൻ ചിത്രീകരണവും പൂർത്തിയായത്. ഭൂരിഭാഗവും രാജസ്ഥാനിൽ ചിത്രീകരിച്ച സിനിമയുടെ ഏതാനും ഭാഗങ്ങളുടെ ചിത്രീകരണം ചെന്നൈയിൽ വെച്ചാണ് നടത്തിയത്. അതെ സമയം  ചിത്രത്തിന്റെ ഷൂട്ടിംഗ് വിശേഷങ്ങളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നടന്‍ മണികണ്ഠന്‍ ആചാരി.രാജസ്ഥാനിലാണ് സിനിമയുടെ വലിയൊരു ഭാഗത്തിന്റെ ചിത്രീകരണം നടന്നത്. ചിത്രത്തില്‍ 50 ദിവസത്തോളം ഷൂട്ടിംങിന് ഉണ്ടായിരുന്നെന്നും, സിനിമയുടെ ചിത്രീകരണം വളരെ വെല്ലുവിളി നിറഞ്ഞാതായിരുന്നു. മഴയും കഠിനമായ ചൂടും വെയിലും മഞ്ഞും എല്ലാം അതിജീവിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. എല്ലാവര്‍ക്കും എപ്പോഴും എന്തെങ്കിലും അസുഖമായിക്കും. അവിടെ കാലാവസ്ഥ അങ്ങനെയാണ്. രാവിലെ കൊടും ചൂടാണെങ്കില്‍ രാത്രി കഠിനമായ മഞ്ഞായിരിക്കും. എന്നും ഹോസ്പിറ്റലില്‍ പോയി വന്നാണ് പലരും ഷൂട്ടിംഗിന് എത്തിയിരുന്നത്മണികണ്ഠന്‍ പറഞ്ഞു. ഷൂട്ടിംഗിനിടയില്‍ കടന്നല്‍ കൂട് ഇളകി വന്ന് എല്ലാവരുയെും ആക്രമിച്ച സംഭവും താരം പങ്കുവെച്ചു. ‘ആയിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും മറ്റ് ആളുകളുമെല്ലാം പേടിച്ച് ഓടുന്നത് കണ്ടു. വീണ് ഉരുണ്ട് എന്തോ ജീവി ആക്രമിക്കാന്‍ വരുന്നത് പോലെ എല്ലാവരും ഓടി. എന്താണ് സംഭവമെന്ന് മനസിലാകാതെ നിന്നപ്പോള്‍ ഒരു ജീവി വന്ന് മുഖത്ത് കുത്തി. കടന്നല്‍ കൂട് ഇളകി വന്നതായിരുന്നു എന്ന് പിന്നീട് ആണ് മനസിലായത്. നിരവധി പേര്‍ക്ക് അന്ന് പരിക്ക് പറ്റി ഈനും മണികണ്ഠന്‍ പറഞ്ഞു.