പേളി സ്ത്രീകളുടെ അഭിമാനമാണ്, അഭിനന്ദന പ്രവാഹവുമായി സോഷ്യൽ മീഡിയ

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് പേളിയും ശ്രീനിഷും, ബിഗ്‌ബോസ് സീസൺ വണ്ണിൽ കൂടി ആയിരുന്നു ഇരുവരും പ്രണയതിലായത്, പിന്നാലെ ശ്രീനിഷും പേളിയും വിവാഹിതരാകുകയായിരുന്നു, തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് പേളിയും ശ്രീനിഷും എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ രണ്ടുപേരും വളരെ സജീവമാണ്. കുറച്ച് മാസങ്ങൾക്ക് മുൻപാണ് പേളി താൻ അമ്മയാകാൻ പോകുന്ന വാർത്ത എല്ലാവരെയും അറിയിച്ചത്, പിന്നാലെ പേളിയുടെ ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ച് ശ്രീനിഷും എത്തിയിരുന്നു. അതിനു ശേഷം പേർളി പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം പ്രേക്ഷകരും മാധ്യമങ്ങളും ഏറ്റെടുത്തിരുന്നു. തന്റെ ഗർഭകാല വിശേഷങ്ങൾ പേർളി പങ്കുവെക്കുമ്പോൾ മാധ്യമങ്ങളും പ്രേക്ഷകരും ഇരു കൈകളും നീട്ടിയാണ് താരത്തിന്റെ വാർത്തകൾ സ്വീകരിക്കുന്നത്. കഴിഞ്ഞ മാർച്ച് മാസത്തിൽ ആണ് ഇരുവർക്കും ഒരു പെൺകുട്ടി ജനിച്ചത്. നില ശ്രീനിഷ് എന്നാണ് കുഞ്ഞിന് ദമ്പതികൾ പേരും ഇട്ടത് .

സോഷ്യൽ മീഡിയയുടെ കുഞ്ഞു താരമാണ് നില, നിളയുടെ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് വളരെ ഇഷ്ടമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പേളി മാണിയുടെ ഒരു അഭിമുഖ വീഡിയോ ആണ്, ടെവിനോ തോമസ്- ഐശ്വര്യ ലക്ഷ്മി പ്രധാന വേഷത്തിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് കാണെക്കാണെ കഴിഞ്ഞ ദിവസം പേളി ഇവരുടെ ഒരു അഭിമുഖം നടത്തിയിരുന്നു, ഗൂഗിൾ മീറ്റിലൂടെ പേളിയായിരുന്നു ഇവരുടെ അഭിമുഖം എടുത്തത്. അഭിമുഖത്തിനിടെ നില കരയുകയായിരുന്നു.
കുഞ്ഞിന്റെ കരച്ചിൽ കേട്ടതോടെ പേളിയുടെ മുഖം ആകെ മാറി. എത്ര ശ്രമിച്ചിട്ടും ശ്രീനിയെ കൊണ്ട് നിലയെ സമാധാനിപ്പിക്കാൻ കഴിഞ്ഞില്ല. തുടർന്ന് അതിഥികളോട് ക്ഷമ ചോദിച്ച് പേളി കുഞ്ഞിനെ വാങ്ങുകയായിരുന്നു. മകളെ തോളിലിട്ട് കൊണ്ട് അഭിമുഖം തുടരുകയായിരുന്നു താരത്തിന്റെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ എങ്ങും ഏറെ വൈറൽ ആയിട്ടുണ്ട്, വീഡിയോ പുറത്ത് വന്നതിനു പിന്നാലെ നിരവതി പേരാണ് പേളിയെ അഭിനന്ദിച്ച് എത്തുന്നത്.
Krithika Kannan