കക്ഷി അമ്മിണിപ്പിള്ളയിലെ കാന്തിയുടെ ട്രാൻസ്ഫോർമേഷൻ കണ്ടോ ? കണ്ണ് തള്ളി ആരാധകർ !

മലയാളികൾ വളരെ ആവേശത്തോടെ നെഞ്ചിലേറ്റിയ ഒരു മലയാള സിത്രമാണ് കക്ഷി അമ്മിണിപ്പിള്ള. വണ്ണമുള്ള ഒരു സ്ത്രീ ദംബദ്തയ ജീവിതത്തിൽ അനുഭവിയ്ക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചായിരുന്നു ചിത്രം. അതുകൊണ്ട് തന്നെ ബോഡി ഷെമിങ്ങും മറ്റും അനുഭവിയ്ക്കുന്ന സമൂഹത്തിലെ ചിത്രം ഒരു പ്രചോദനം ആവുകയായിരുന്നു. കക്ഷി അമ്മിണിപ്പിള്ളയിലൂടെ അഭിനയ ലോകത്തേയ്ക്ക് എത്തിയ താരമാണ് ഫറ ഷിബ്‌ല. ചിത്രത്തിന് വേണ്ടി താരം തന്റെ ശരീരഭാരം ഉയർത്തുകയായിരുന്നു. എന്നാൽ കഴിഞ്ഞ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായുള്ള ഫറയുടെ ട്രാൻസ്ഫോർമേഷൻ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകർ. ചിത്രത്തിന് വേണ്ടി 65 കിലോയിൽ നിന്ന് 85 കിലോയിലേക്കാണ് ഷിബ്‌ല തന്റെ ശരീരഭാരം ഉയർത്തിയിരുന്നത്. എന്നാൽ കഠിനമായ വർക്ക് ഔട്ടിലൂടെയും മറ്റും 63 കിലോയിലേയ്ക്ക് തന്റെ ശരീരഭാരത്തെ താരം കൊണ്ടെത്തിച്ചു.  കക്ഷി അമ്മിണിപ്പിള്ളയ്ക്ക് ശേഷം ജോജു ജോർജിനൊപ്പം പീസിലാണ് താരം അഭിനയിച്ചത്. താരത്തിന്റെ വർക്ക് ഔട്ട് വിഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. എങ്ങനെയാണു ഇത്തരത്തിൽ ഒരു ട്രാൻസ്ഫോർമേഷൻ നടത്തിയതെന്നാണ് ആരാധകർക്ക് അറിയേണ്ട. കൗമാരകാലഘട്ടത്തിൽ താൻ അഭ്യുഭവിച്ച ബോഡി ഷെമിങ്ങിനെ കുറിച്ചെല്ലാം താരം മുൻപ്പ് പറഞ്ഞിട്ടുണ്ട്. അതെല്ലാം താരത്തിന്റെ വിജയത്തിന് കാരണമായി വേണമെങ്കിൽ പറയാം. കാരണം അവയിൽ നിന്നെല്ലാം ഉൾകൊണ്ട ഊർജമാണ് ഷിബ്‌ലയെ ഇന്ന് കാണുന്ന ഷിബ്‌ലയാക്കി മാറ്റിയത്.