ഞങ്ങളുടെ വിവാഹം കഴിഞ്ഞ് മാസങ്ങൾ മാത്രം പിന്നിട്ടപ്പോൾ പലരും ഞങ്ങൾക്ക് കുഴപ്പമുണ്ടെന്ന് കരുതി ; അപ്പോഴും ചിലർ വിശ്വസിക്കില്ല !

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖരും. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. അഭിനേത്രി താരകാല്യാണിന്റെ മകൾ എന്നതിനപ്പുറം ആരാധകർക്കിടയിൽ തന്റെതായ ഒരിടം സൗഭാഗ്യ കണ്ടെത്തിയിരുന്നു. ഡാൻസർ കൂടിയായ അർജുൻ…

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖരും. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. അഭിനേത്രി താരകാല്യാണിന്റെ മകൾ എന്നതിനപ്പുറം ആരാധകർക്കിടയിൽ തന്റെതായ ഒരിടം സൗഭാഗ്യ കണ്ടെത്തിയിരുന്നു. ഡാൻസർ കൂടിയായ അർജുൻ ഫ്‌ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴത്തിൽ അഭിനയിച്ചതോടെ താരത്തിന്റെയും ആരാധക പിന്തുണ വർധിയ്ക്കുകയായിരുന്നു. കഴിഞ്ഞിടയ്ക്കായിരുന്നു സൗഭാഗ്യയുടെ വളക്കാപ്പ് ചടങ്ങ് നടന്നത്. കുടുംബം വളരെ ആഘോഷപൂർവമായി നടത്തിയ ചടങ്ങിൽ നിരവതോ താരങ്ങളും പങ്കെടുത്തിരുന്നു.  ഇന്നിപ്പോൾ വലകാപ്പിനെ കുറിച്ചും വിവാഹത്തെ കുറിച്ചും ഇരുവരും പറഞ്ഞ കാര്യങ്ങളാണ് ചർച്ചയകുന്നത്. ‘ഞങ്ങൾ തലേദിവസം വരെ വളകാപ്പ് നടക്കുമോ എന്നതിൽ ആശങ്കപ്പെട്ടിരുന്നു. പക്ഷെ എല്ലാം ഭം​ഗിയായി തന്നെ നടന്നു. ഞങ്ങൾക്ക് ഹെൽത്തി ബേബിയാകണമെന്ന് മാത്രമേ ആ​ഗ്രഹമുള്ളൂ.’ എന്ന് പറഞ്ഞു കൊണ്ടായിരുന്നു അർജുൻ സംസാരിച്ച് തുടങ്ങിയത്. ‘ഞങ്ങളുടെ വിവാഹം കഴിഞ്ഞ് മാസങ്ങൾ മാത്രം പിന്നിട്ടപ്പോൾ പലരും ഞങ്ങൾക്ക് കുഴപ്പമുണ്ടെന്ന് കരുതി ഡോക്ടറെ നിർദേശിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രമേയായുള്ളൂ എന്ന് പിന്നീട് അങ്ങോട്ട് പറഞ്ഞ് തിരുത്തുകയാണ് ചെയ്തത്. അപ്പോഴും ചിലർ വിശ്വസിക്കാതെ സ്വന്തമായി കൈയ്യിൽ കൂട്ടിനോക്കുന്നത് കണ്ട് ചിരി വന്നിട്ടുണ്ട്. സൗഭാ​ഗ്യയെ നന്നായി എനിയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ട് ജീവിതം വളരെ എളുപ്പമാകും എന്നറിയാമായിരുന്നു. അവളും താനും തമ്മിലുള്ള സ്വഭാവത്തിലെ ചേർച്ചയും ഈ തീരുമാനത്തിന് കാരണമായിട്ടുണ്ട്. അതുകൊണ്ടാണ് അവളോട് പ്രണയം പറയാൻ തീരുമാനിച്ചത്.’ എന്നും അർജുൻ പറയുന്നു.