നിർമിതബുദ്ധി കൊണ്ട് വിശപ്പ് മാറില്ല; വരാൻ പോകുന്നത് കര്ഷകന് നിലയും വിലയുമില്ല കാലമെന്നു മമ്മൂട്ടി

കർഷകന് സമൂഹത്തിൽ മറ്റുള്ളവരോടൊപ്പം സ്ഥാനവും നിലയുംവിലയും ഉണ്ടാകുന്ന കാലമാണ് വരാൻ പോകുന്നതെന്ന് നടൻ മമ്മൂട്ടി. കൃഷിയ്ക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായുള്ള കളമശ്ശേരി കാർഷികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മമ്മൂട്ടി. വിവരസാങ്കേതികവിദ്യ എത്ര വളർന്നാലും കൃത്രിമ നിർമിതബുദ്ധിയുടെ കാലമായാലുംനമുക്ക് വിശക്കുമ്പോൾ വയറുനിറയെ ഭക്ഷണം കഴിച്ചില്ലെങ്കിൽ വിശപ്പ് മാറില്ല. അതിനായി ഉള്ളസ്ഥലത്ത് നല്ലവണ്ണം കൃഷിചെയ്താൽ നമുക്ക് ആവശ്യമുള്ള ധാന്യങ്ങളുടെ ഒരുപരിധിവരെ ഉത്പാദിപ്പിക്കാനാകും. ഓരോരുത്തരിലുമുള്ള കർഷകനെ പുനരുജ്ജീവിപ്പിക്കണമെന്നും കർഷകർക്കും സാധനങ്ങൾ വാങ്ങുന്നവർക്കും ഉചിതമായ രീതിയിൽ സാധനങ്ങളുടെ വില നിശ്ചയിച്ച് നൽകാൻ സഹകരണ സംഘങ്ങൾവഴി സാധിക്കുമെന്നും മമ്മൂട്ടി പറഞ്ഞു. അതോടൊപ്പം താനും കൃഷി ചെയ്യാറുണ്ടെന്നുംജോലിത്തിരക്ക് കാരണം അധികം ശ്രെദ്ധിക്കാൻ പറ്റാറിലേലനും താരം പറഞ്ഞു.

Revathy